ഇടുക്കി: ഇടുക്കിയിലെ കത്തോലിക്കാ സ്ഥാപനത്തിൽ ദളിത് വിദ്യാർഥിക് സീറ്റ് നിഷേധിച്ചു. ഇടുക്കി മൂലമറ്റം സെന്റ് ജോസഫ് കോളേജിൽ ദളിത് വിദ്യാർഥിയും തൊടുപുഴ മടക്കത്താനം സ്വാദേശിയുമായ അമൽ കൃഷ്ണന് നിയപരമായി ലഭിച്ച സീറ്റ് നിഷേധിക്കുന്നതായി പരാതി . എംജി സർവകലാശാലയുടെ ഏകജാലകം മുഖേന കിട്ടിയ സീറ്റാണ് ഇപ്പോള് കോളേജ് അധിക്‌ടർ സ്ഥിരപ്പെടുത്തി നൽകാതെ നിഷേധിക്കുന്നത് .രണ്ടു മാനേജ്മന്റ് കോളേജുകൾ ബോധപൂർവം നടത്തുന്ന ഒത്തുകളിയുടെ ഇരയാണ് താനെന്നു പറഞ്ഞ അമൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് തൊടുപുഴയിലെ ഒരു പ്രേമുഖ മാനേജ്‌മെന്റ് കോളജിൽ മുൻപ് പഠിച്ചിരുന്ന തന്നെ അവിടെയുണ്ടായ ഒരു സംഘര്ഷത്തില് പ്രതി ചേർത്തിരുന്നെന്നും എന്നാൽ തന്റെ നിരപരാധിത്യം മനസ്സിലാക്കിയ കോളേജ് കൌൺസിൽ അവർ തന്നെ നടത്തിയ അൻവേഷണത്തിൽ തന്നെ കുറ്റവിമുഖതനാക്കിയിരുന്നെന്നും
തുടർന്ന് അവിടെ പഠനം തുടരാനാവാത്ത സാഹചര്യം വരികയും നിർബന്ധിത ടി സി വാങ്ങി കോളേജിൽ നിന്നും പഠനം ഉപേക്ഷിക്കേണ്ടി വന്നെന്നു പറഞ്ഞ അമൽ , തനിക് സാറ്റിസ്ഫാക്ടറി എന്നെഴുതിയ ടി സി ആണ് പ്രിൻസിപ്പൽ തൽകിയതെന്നു പറഞ്ഞു .ആദ്യം ഇതിലെ ചതി മസ്സിലായില്ലെന്നും പിന്നീട് അത് ചോദ്യം ചെയ്ത തന്നോട് സംഘർഷത്തിന്റെ പേരിലാണ് നിർബന്ധിത ടി സി നൽകുന്നതെന്നും തുടർന്ന് പഠിക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും പറഞ്ഞ പ്രിൻസിപ്പൽ സത്യത്തിൽ തന്നെ വഞ്ചിച്ചുവെന്നും അമൽ ആരോപിക്കുന്നു .തുടർന്ന് എം ജി സർവകലാശാലയുടെ ഏകജാലകം വഴി പേര് രെജിസ്റ്റർ ചെയ്ത തനിക് രണ്ടാം അലോട്ടുമെന്റിൽ തന്നെ മൂലമറ്റം കോളേജിൽ അഡ്മിഷൻ ലഭിക്കുകയും അവിടെ താൽക്കാലിക പ്രേവേശനം നേടുകയും ചെയ്തു .
എന്നാൽ മുൻപ് താൻ പഠിച്ച തൊടുപുഴയിലെ കോളേജ് അധികൃതർ വീണ്ടും മൂലമറ്റം കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെട്ടു തന്നെ ഒഴിവാക്കാൻ ശ്രമം നടത്തിയിരുന്നെന്നും അതിന്നലാണിപ്പോൾ തനിക് നിയമപരമായി ലഭിക്കേണ്ട അഡ്മിഷൻ തടഞ്ഞിരിക്കുന്നതെന്നും അമൽ പറഞ്ഞു .തുടർന്ന് കോളേജിൽ മാതാപിതാക്കളുമായി ചെന്ന് അപേക്ഷിച്ചിട്ടും പ്രിൻസിപ്പൽ അഡ്മിഷൻ നൽകാനാവില്ലെന്ന് ഉറച്ചു നിന്നത്രേ . കൂലിപ്പണിക്കാരനായ അച്ഛന്റെ ജോലി പോലും ഉപേക്ഷിച്ചു പലതവണ കോളേജ് ഓഫീസിൽ കയറിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം .
താനൊരു ദളിത് വിദ്യാർഥിയായിട്ടാണോ തനിക് നീതി നിഷേധിക്കുന്നതിന് നിസ്സഹായനായി ചോദിക്കുന്ന അമലിനിവേണ്ടിയിപ്പോൾ നാനാതുറകളിൽനിന്നും പിന്തുണയ്ക്കുകയാണ് .പ്രേശ്നത്തെ നിയമപരമായി നേരിടുമെന്ന് പറഞ്ഞ അമൽ ,ആദ്യ പടിയായി സർവകശാല ക്യാപ് കമ്മിറ്റിക് സിൻഡിക്കേറ്റ് അംഗമായ ആര്യ രാജൻ മുഖേന പരാതി നൽകിക്കഴിഞ്ഞു .സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള കേന്ദ്രീകൃത പ്രേവേശനം നടത്തുന്നത് സർവകലാശാല ക്യാപ് സെൽ മുഖേനയാണ് , അതിന്റെ മേൽനോട്ടം വഹിക്കുന്നത് സിണ്ടിക്കേറ്റ് അംഗങ്ങൾ ഉൾപ്പെട്ട ഈ ക്യാപ് കമ്മിറ്റിയാണ് .ക്യാപ് സെല്ലുമായി ബന്ധപ്പെട്ടപ്പോൾ “തൃപ്തികരം” എന്ന് ടി സി നൽകിയതിന്റെ പേരിൽ ഒരുകാരണവശാലും ഒരു വിദ്യാർഥിക്കു പോലും പ്രേവേശനം നിഷേധിയ്ക്കാൻ നിയമം അനുവദിക്കുന്നില്ലായെന്നും കോളേജ് നടപടി സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് അറിയാൻ കഴിഞ്ഞത് .
അതേസമയം സെന്റ് ജോസഫ് കോളേജി പ്രിൻസിപ്പൽ ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും അഡ്മിഷനുമായ്യി ബന്ധപ്പെട്ടു ഇപ്പോൾ ഒന്നും വെളിപ്പെടുത്താനാവില്ലെന്നാണ് പ്രതികരിച്ചത്.ഏതായലും വിഷയം തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും കോളേജ് നടപടി ന്യായീകരിക്കാനാവില്ലെന്നും പ്രതികരിച്ച എം ജി സർവകലാശാല വൈസ് ചാൻസലർ ഡോ ബാബു സെബാസ്റ്റ്യൻ, അമലിനു പ്രേവേശനം സ്ഥിരപ്പെടുത്തി നൽകാൻ എല്ലാ നടപടികളും സർവകലാശാല സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.വിഷയം ഇതിനോടകം തന്നെ എസ് എഫ് ഐ ഉം ഏറ്റെടുത്തുകഴിഞ്ഞു . അമലിനു നീതിലഭിക്കാൻ ഏതറ്റവം വരെയും പോകുമെന്ന് അറിയിച്ച എസ് എസ് ഐ ഇടുക്കി ജില്ലാ സെക്രട്ടറി ശരത് എം സ് ഇനിയും നിഷേധാത്മക സമീപനം തുടർന്നാൽ സമരം കോളേജിലേക്കും വ്യാപിപ്പിക്കുമെന്ന് മുന്നറിയിപ്പും നൽകിക്കഴിഞ്ഞു . ഇതിനോടകം തന്നെ നിരവധിതവണ കോളേജ് അധികൃധരെ ഈ വിഷയം മുൻനിർത്തി എസ് എഫ് ഐ ജില്ലാ നേതൃത്വം ബന്ധപ്പെട്ടിട്ടും ഒരു ദളിത് വിദ്യാർഥിയോട് അവർ കാട്ടുന്ന അനീതി അംഗീകരിക്കാനാവില്ലെന്നും കോളേജ് അധികൃതർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും ശരത് ആവശ്യപ്പെട്ടു .നടപടികളൊന്നുമായില്ലെങ്കിൽ മനുശ്യാവാകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും പരാതി നൽക്കാനൊരുങ്ങുകയാണ് അമലിന്റെ കുടുംബം .