ഗുജറാത്തില്‍ മീശ വളര്‍ത്തിയതിന് ദളിത് യുവാവിനെ സവര്‍ണ സംഘം മര്‍ദ്ദിച്ചു. ദളിതന് മീശ വളര്‍ത്തരുത് എന്ന് പറഞ്ഞായിരുന്നു ഉയര്‍ന്ന ജാതിക്കാരായ മൂന്ന് പേര് ചേര്‍ന്ന് ദളിത് യുവാവിന് നേരെ ആക്രമം അഴിച്ചുവിട്ടത്. പീയുഷ് പര്‍മര്‍ എന്ന ഇരുപത്തിനാലുകാരനെ ഈ മാസം 25 ന് ആണ് ഗുജറാത്തിലെ ഉന്നത സമുദായമായ ദര്‍ബാര്‍ സമുദായത്തിലെ മൂന്ന് പേര് ക്രൂരമായി ആക്രമിച്ചത്. ഗാന്ധിനഗറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ദളിതനായ നീ മീശ വളര്‍ത്തിയതെന്തിന് എന്ന് ചോദിച്ചായിരുന്നു സംഘം തന്നെ മര്‍ദ്ദിച്ചതെന്ന് പര്‍മര്‍ പറയുന്നു. സംഘര്‍ഷം ഒഴിവാക്കന്‍ ആക്രമികളെ അവഗണിച്ചുവെങ്കിലും പിന്തുടര്ന്ന് വീട്ടില്‍ എത്തി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്.
Tags: dalit youth