ന്യൂഡല്‍ഹി: ഡാന്‍സ് ബാറുകള്‍ നിരോധിച്ചു കൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ സുപ്രീം കോടതി. ഇത്തരം ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കാതെയിരിക്കുന്ന നടപടി ഭരണഘടന വിരുദ്ധമാണ് എന്നും സുപ്രീം കോടതി ചൂണ്ടി കാട്ടി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഡാന്‍സ് ബാറുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടിയേയും കോടതി വിമര്‍ശിച്ചു. ‘ഡാന്‍സ് എന്ന് പറയുന്നത് ഒരു തൊഴിലാണ്. അത് അശ്ലീലമായാല്‍ മാത്രമേ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുള്ളൂ. സര്‍ക്കാരിന് ഈ വിഷയത്തില്‍ പരിധി ലംഘിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയില്ല’ കോടതി നിരീക്ഷിച്ചു. നാട്ടില്‍ പിച്ചയെടുത്ത് ജീവിക്കുന്നതിലും ഭേദമല്ലേ ഡാന്‍സ് ചെയ്ത് ജീവിക്കുന്നത് എന്നുംകോടതി ചോദിക്കുകയുണ്ടായി.
ഈ കഴിഞ്ഞ ഏപ്രില്‍ 12നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഡാന്‍സ് ബാറുകള്‍ നിരോധിച്ചു കൊണ്ടുള്ള ബില്‍ കൊണ്ട് വന്നത്. നിയമം ലംഘിച്ചാല്‍ അഞ്ചു വര്‍ഷം വരെ കഠിന തടവോ 25,000 രൂപ പിഴയോ ലഭിക്കാം.
ഈ നിയമ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം ഡാന്‍സ് ബാറുകള്‍ പാടില്ല. ഡാന്‍സ് നടക്കുന്ന ഭാഗത്ത് മദ്യ വിതരണംപാടില്ല, വൈകുന്നേരം 6 മണിക്കും രാത്രി 11:30നും ഇടയില്‍ മാത്രമേ ഇത്തരം ബാറുകള്‍പ്രവര്‍ത്തിക്കാന്‍പാടുള്ളൂ.