റവന്യൂജില്ലാ കലോത്സവത്തില്‍ മത്സരാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ നാലരലക്ഷം കൈക്കൂലി ചോദിച്ച വിധികര്‍ത്താവ് കുടുങ്ങി

കൊച്ചി: എറണാകുളം റവന്യു ജില്ലാ കലോത്സവത്തില്‍ മത്സരത്തില്‍ വിജയിപ്പിക്കാനായി നാലര ലക്ഷം രൂപ കൈക്കൂലി ചോദിച്ച വിധികര്‍ത്താവ് കുടുങ്ങി. നൃത്തമത്സരങ്ങളുടെ വിധികര്‍ത്താവായി എത്തിയ കണ്ണൂര്‍ സ്വദേശി ജയരാജിനെയാണ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സിഎ സന്തോഷ് കുടുക്കിയത്. രക്ഷിതാവെന്ന വ്യാജേന ഫോണില്‍ വിളിച്ചപ്പോഴായിരുന്നു ജയരാജ് നാലര ലക്ഷം രൂപ ആവശ്യപ്പെട്ടത്.

മത്സരാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ ജയരാജ് കൈക്കൂലി ആവശ്യപ്പെട്ടെന്ന രഹസ്യവിവരം നേരത്തെ സിഎ സന്തോഷിനു ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് കലോത്സവത്തിന്റെ തലേദിവസം രക്ഷിതാവെന്ന വ്യാജേന സന്തോഷ് ജയരാജിനെ ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. നാലര ലക്ഷത്തില്‍ ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കണമെന്നും ഇത് ആലുവ റയില്‍വെ സ്റ്റേഷനില്‍ എത്തിക്കണമെന്നും ജയരാജ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിധികര്‍ത്താവുമായുള്ള ഫോണ്‍ സംഭാഷണമടങ്ങിയ പരാതി ഡിഡിഇ സിഎ സന്തോഷ് വിജിലന്‍സിനു കൈമാറി. അതേസമയം, സംഭവത്തെതുടര്‍ന്ന് ജയരാജിനെ വിധികര്‍ത്താക്കളുടെ പാനലില്‍ നിന്നു ഒഴിവാക്കി.

Top