കടലിനടിയിലെ കൊലയാളി തടാകം വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നു. ഗള്‍ഫ് ഓഫ് മെക്‌സിക്കോയുടെ ആഴങ്ങളിലാണ് നീന്തിയെത്തുന്ന ഏത് ജീവിക്കും മരണം സമ്മാനിക്കുന്ന ജിക്കൂസി ഓഫ് ഡെസ്‌പെയര്‍ എന്ന തടാകം സ്ഥിതി ചെയ്യുന്നത്. നൂറടി വീതിയിലും പന്ത്രണ്ട് അടി ആഴവുമുള്ള ഈ തടാകത്തില്‍ നീന്തിയെത്തുന്ന ജീവികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും. മല്‍സ്യങ്ങളും, ഞണ്ടുകളും എന്നില്ല മനുഷ്യനടക്കമുള്ള ജീവികള്‍ക്ക് ഈ തടാകത്തിനകത്ത് പ്രവേശിച്ചാല്‍ നിമിഷങ്ങള്‍ക്കകം മരണം ഉറപ്പാണ്. അറിഞ്ഞോ അറിയാതെയോ ഇതിനുള്ളില്‍ പ്രവേശിച്ച ജീവികളുടെ മൃകദേഹം കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ തടാകമാകെ.2014 ല്‍ ഈ തടാകത്തിനുള്ളില്‍ റിമോട്ട് കണ്‍ട്രോളില്‍ ഉപയോഗിച്ച് നിയന്ത്രിക്കുന്ന ഉപകരണങ്ങളുപയോഗിച്ച് ഗവേഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇടയ്ക്ക് വെച്ച് ചില വെല്ലുവിളികള്‍ നേരിട്ടതിനെ തുടര്‍ന്ന് നിര്‍ത്തി വയ്ക്കുകയായിരുന്നു. പിന്നീട് ടെംപിള്‍ യൂണിവേഴ്‌സിറ്റിയിലെ ബയോളജി വിഭാഗം ഗവേഷകരാണ് ഈ തടാകത്തിന്റെ ദൃശ്യങ്ങള്‍ പുറം ലോകത്തെത്തിച്ചത്.അപകടകരമായ അളവിലുള്ള ഉപ്പിന്റെ സാന്നിധ്യമാണ് ഈ തടാകം ഇത്ര അധികം ഭീകരനാവുന്നതിന് പിന്നില്‍. ചുറ്റിലുമുള്ള കടലിലെ ലവണാംശത്തേക്കാള്‍ അഞ്ചിരട്ടിയിലേറെയാണ് ഇവിടത്തെ ഉപ്പിന്റെ സാന്നിധ്യം. ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ഭൗമോപരിതലത്തില്‍ നിന്ന് 3300 അടി താഴെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. ചുറ്റിനുമുള്ള കടലിലെ ആവാസ വ്യവസ്ഥയേക്കാള്‍ തികച്ചും വേറിട്ടതാണ് ഈ കൊലയാളി തടാകത്തിലേത്. ജീവനോടെ അവിടെ കാര്യമായൊന്നിനെയും കാണാനാകില്ല. എന്നാലും ഈ തടാകത്തില്‍ ജീവിക്കുന്ന ചില ജീവികള്‍ ഉണ്ട്. കണ്ണു കൊണ്ടു പോലും കാണാനാകാത്ത വിധം സൂക്ഷ്മജീവികളാണ് ഇവിടെയുള്ളത്. ഉയര്‍ന്ന തോതിലുള്ള ലവണാംശത്തേക്കാള്‍ അപകടകരമാണ് ഈ സൂക്ഷ ജീവികള്‍ പുറത്ത് വിടുന്ന മീഥെയ്‌നും ഹൈഡ്രജന്‍ സള്‍ഫൈഡും.
കൊലയാളി തടാകം; ഈ തടാകത്തില്‍ നീന്തിയെത്തുന്ന ജീവികള്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം സംഭവിക്കും
Tags: lake