ഭാര്യ മരിച്ചു , മകളെ വളർത്തി വലുതാക്കി ,18 വയസ്സ് തികഞ്ഞപ്പോൾ അവൾ അച്ഛനോട് പറഞ്ഞത് …!

ഭാര്യ മരിച്ചു , മകളെ വളർത്തി വലുതാക്കി ,18 വയസ്സ് തികഞ്ഞപ്പോൾ അവൾ അച്ഛനോട് പറഞ്ഞത് – പെണ്‍കുഞ്ഞിനെ പ്രസവിച്ച ഉടന്‍ പ്രഷർ കൂടി അതിന്‍റെ അമ്മ മരിച്ചു. പിതാവ് ആ ചോരക്കുഞ്ഞിനെ ഏറ്റു വാങ്ങി.കാശ് കൊടുത്ത് അയാൾ പെണ്‍കുഞ്ഞിന് മുലപ്പാല് വാങ്ങിക്കൊടുത്തു.രണ്ട് വയസ് വരെ പല പല സ്ത്രീകൾ ആ കുട്ടിയെ പണത്തിന് മുലയൂട്ടി.

അദ്ദേഹം ഹന്നയെന്ന് മകളെ വിളിച്ചു.ഛര്‍ദിക്കുന്നത് പപ്പയുടെ വെളുത്ത ഷര്‍ട്ടിലേക്കും പോക്കറ്റിലേക്കുമായിരുന്നു.പലപ്പോഴും കടയിലേക്ക് പോവാന്‍ ഡ്രസ്സ് മാറ്റി വരവേ പപ്പയുടെ മേലാ കുട്ടി മൂത്രമൊഴിച്ചു…ചിലപ്പോ മറ്റേതും സാധിപ്പിച്ചു.. ആ പപ്പ മോളെ ചേര്‍ത്ത് പിടിച്ചു.താരാട്ടു പാടി.പലരും മോളെ നോക്കാനൊരു പെണ്ണ് കെട്ടാന്‍ പറഞ്ഞു.കൂട്ടാക്കിയില്ല..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”എന്‍റെ മോളെ മറ്റൊരു സ്ത്രീ അന്യയായേ കാണൂ” എന്നയാള് പറഞ്ഞു.. ജോലിക്ക് പോകുമ്പോ വീട്ടിലുളളവർ മോളെ നോക്കി. പപ്പയുടെ പാട്ടുകേട്ട് , കൈച്ചൂടിനുളളില്‍ ഒരു പുതപ്പിനുളളില്‍ തണുത്ത മഴകളില്‍ പിഞ്ച്മോളുറങ്ങി.

കാലം നീങ്ങി. ഹന്ന വലുതായി. ചെറുപ്രായത്തില്‍ തന്നെ ഭാര്യ നഷ്ട്ടപ്പെട്ടിട്ടും തന്നോടുള്ള സ്നേഹം കൊണ്ട് മറ്റൊരു പെണ്ണ് കെട്ടാത്ത പപ്പയെ മോള്‍ക്ക് വല്ലാതെ മതിപ്പായി. പപ്പായ്ക്ക് വേണ്ടി മോളും മോള്‍ക്ക് വേണ്ടി പപ്പയും ജീവിച്ചു.ഹന്നയ്ക്ക് പതിനെട്ടു തികഞ്ഞു. സൗന്ദര്യമുള്ള ഒരു പെൺകുട്ടിയായി. പപ്പ നല്ലൊരു ചെക്കനെ കണ്ടുപിടിച്ച് വിവാഹം ചെയ്ത് കൊടുത്തു.

ആദ്യ രാത്രിയില്‍ ഭര്‍ത്താവ് ഹന്നയോട് ചോദിച്ചു.’ നീ ഈ ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്നത് ആരെയാണ്….സത്യം മാത്രം പറയണം..എന്നെയൊന്നും വെറുതെ ഫോര്‍മാലിറ്റിക്ക് വേണ്ടി പറയുകയും വേണ്ടാ..”

ഹന്ന ചിരിച്ചു. “ഒരു പക്ഷെ ഭാവിയില്‍ നിങ്ങളായിരിക്കാം..ഇപ്പോ എന്‍റെ അമ്മയെയാണ്..’ഹന്നയുടെ മറുപടി കേട്ടയാളമ്പരന്നു. ലോകം മുഴുവന്‍ പാടി നടക്കുന്ന അവളുടെ പപ്പയോടുള്ള സ്നേഹം അയാളും കേട്ടതാണ്..ആ പപ്പയുടെ പേരാണ് അയാള് പ്രതീക്ഷിച്ചതും.”അല്ല അതിന് നിന്‍റെ അമ്മയെ നീ കണ്ടിട്ട് പോലുമില്ലല്ലോ..””അതെ അതാണ് അതിന്റെ കാരണവും..ഒരിക്കൽ എന്‍റെ പ്രിയപ്പെട്ട പപ്പ എന്നോട് ചോദിച്ചു..

“നിനക്ക് ഈ ലോകത്തിൽ ആരെയാണ് ഏറ്റവും ഇഷ്ടം?”ഞാനപ്പനെന്ന് പറഞ്ഞു..പപ്പ എന്നെ തിരുത്തി..അല്ല മോളേ നീ എന്നേക്കാളായിരം മടങ്ങ് സ്നേഹിക്കേണ്ടത് നിന്‍റമ്മയെ ആണ്. കാരണം ഹൃദയവാൽവ് വീക്കായിരുന്ന നിന്‍റെ അമ്മ ഗര്‍ഭിണിയായി മൂന്നാം മാസം ഡോക്ട്ർ പറഞ്ഞു.. പ്രസവം റിസ്ക്കാണെന്ന്. മാസങ്ങള് പിന്നെയും കഴിഞ്ഞപ്പോ ഡോക്ടറുറപ്പിച്ചു പറഞ്ഞു.. ചിലപ്പോ കുട്ടിയുടെ ജനനത്തോടെ അമ്മ ഇല്ലാതായേക്കാം. ഇതുകേട്ട് പലതവണ ഞാനപേക്ഷിച്ചു ഈ പ്രസവമുപേക്ഷിക്കാന്‍..

എന്‍റെ വയറ്റിലെ കുഞ്ഞിനെ ഇല്ലാണ്ടാക്കാൻ എനിക്കാവില്ലാന്ന് നിന്റമ്മ പറഞ്ഞു.. ജീവിതം മുഴുക്കെ ഓര്‍ഫനേജ് പഠിച്ച് സന്തോഷകരമായ ഒരു ദാമ്പത്യ ജീവിതത്തിലേക്ക് വന്ന നിന്‍റമ്മ സ്വന്തം ജീവന്‍ നല്കി പ്രസവിച്ചതാ മോളേ നിന്നെ..

ആ പൊന്ന് മോളുടെ മുഖമൊന്ന് കാണാനോ, ഒരുമ്മ വെക്കാനോ, കുഞ്ഞ് കരച്ചിലൊന്ന് കേള്‍ക്കാനോ, പാല്‍ച്ചിരിയൊന്ന് കാണാനോ ആവാതെ മോളേ നിനക്കുവേണ്ടി ജീവിതം ത്യജിച്ച അമ്മ കഴിഞ്ഞേ മനസ്സിലുണ്ടാകാവൂ ഞാനൊക്കെ..”പപ്പ പറഞ്ഞത് പറഞ്ഞ് നിറകണ്ണോടെ ഹന്ന നിന്നു. ചെറുപ്പക്കാരന്‍റെ കണ്ണും നിറഞ്ഞു.

വല്ലാത്ത സ്നേഹമാണ്.. ഭാര്യയോടും മോളോടുമുള്ള സ്നേഹത്തിന്‍റെപേരില്‍ ചെറുപ്പത്തിലേ ഒറ്റക്കായിട്ടും ഒരു വിവാഹം ചെയ്യാത്ത പിതാവിന്‍റെ കഥ.. എന്നിട്ടും മോളോട് അമ്മയുടെ സ്നേഹത്തിന്‍റെ , ത്യാഗത്തിന്‍റെ വലിപ്പം പറഞ്ഞ് സ്വയം ചെറുതാവുന്ന പപ്പയുടെ കഥ… അതിലുപരി മോള്‍ക്ക് വേണ്ടി ജീവിതം ത്യജിച്ച അമ്മയുടെ കഥ.

ഇതാണ് സ്നേഹം. ഒരു കുഞ്ഞ് ജനിക്കാൻ സ്വന്തം ജീവൻ കൊടുത്ത അമ്മ.
ആഴമായ സ്നേഹം…

Top