ക്രൈം ഡെസ്‌ക്
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരീപുത്രന്റെ വിവാഹത്തിന് വൻ സുരക്ഷയൊരുക്കി പോലീസ്. വിവാഹത്തിന്റെ വേദിയിലോ പരിസരത്തോ അധോലോക സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നേക്കാമെന്ന റിപ്പോർട്ടിനെത്തുടർന്നാണ് പോലീസ് നടപടി. എന്നാൽ, ദാവൂദിന്റെ കൂട്ടാളികൾ ഇവിടെയെത്തുമെന്ന വിവരത്തെത്തുടർന്ന് മുംബൈ ക്രൈംബ്രാഞ്ചും ജാഗരൂകരാണ്.
ഇതിനിടെ പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മുംബൈയിലുള്ള തന്റെ സഹോദരീപുത്രന്റെ വിവാഹം സ്‌കൈപ്പ് വഴി പാക്കിസ്ഥാനിലിരുന്നു കാണുമെന്നു റിപ്പോർട്ട് ഉണ്ട്. സഹോദരി ഹസനീന പാർക്കറുടെ ഇളയ മകൻ അലി ഷാ പാർക്കറിന്റെ വിവാഹമാണ് ഇന്ന്. ഐഷ നാഗനിയാണു വധു. സൗത്ത് മുംബൈ നാഗ്പദയിലെ മോസ്‌കിലാണു വിവാഹച്ചടങ്ങുകൾ. തുടർന്നു ജുഹുവിലെ ടുലിപ് സ്റ്റാർ ഹോട്ടലിൽ സൽക്കാരം നടക്കും.—കറാച്ചിയിൽ ഒളിവിൽ കഴിയുന്ന ദാവൂദിനു ചടങ്ങുകൾ കാണുന്നതിനു പ്രത്യേകം ഇന്റർനെറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഹസീനയുടെ മറ്റൊരു മകൻ 2006ൽ കാർ അപകടത്തിൽ മരിച്ചു. ഹസീന 2014ലാണു മരിച്ചത്.