ദാവൂദിന്റെ പേരില്‍ പാക്കിസ്ഥാനില്‍ കണ്ടെത്തിയ വിലാസങ്ങള്‍ തെറ്റെന്നു സൂചന

ന്യൂഡല്‍ഹി: ഇന്ത്യ തേടുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍േറതെന്ന് ഇന്ത്യ കണ്ടത്തെിയ പാകിസ്താനിലെ വിലാസങ്ങള്‍ പലതും തെറ്റെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച പാകിസ്താനുമായി നടക്കാനിരുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാവ് തല ചര്‍ച്ചയില്‍ ദാവൂദ് പാകിസ്താനില്‍ ഉണ്ടെന്നതിന് തെളിവായി കൈമാറാന്‍ ആഭ്യന്തര മന്ത്രാലയം സംഭരിച്ചവയുടെ കൂട്ടത്തിലുള്ളവയാണ് ഈ വിലാസങ്ങള്‍. ദി ഹിന്ദു ഉള്‍പ്പെടെ ദേശീയ ദിനപത്രങ്ങളാണ് പാക് പത്രങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇസ്ലാമബാദിലെ രണ്ടും കറാച്ചിയിലെ ഏഴും വിലാസങ്ങളാണ് ഇന്ത്യ തയാറാക്കിയ പട്ടികയില്‍ ഉണ്ടായിരുന്നത്. പാകിസ്താന്‍െറ മുന്‍ യു.എസ് അംബാസഡറും നിലവില്‍ ഐക്യരാഷ്ട്രസഭയിലെ പ്രതിനിധിയുമായ മലീഹ ലോധിയുടെ, മെയിന്‍ മാര്‍ഗല്ല റോഡ്, ഹൗസ് നമ്പര്‍ ഏഴ്, എഫ് ആറ്/രണ്ട്, സ്ട്രീറ്റ് 17, ഇസ്ലാമബാദ് എന്ന വിലാസത്തിലുള്ള വസതിയാണ് ഇതിലൊന്നെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോധി യു.എന്നില്‍ ആയതിനാല്‍ അവരുടെ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ വസതിയിലുള്ളതെന്നും ദി നേഷന്‍ ഉള്‍പ്പെടെ പാക് മാധ്യമങ്ങള്‍ പറയുന്നു. വസതിയുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു വാര്‍ത്തകള്‍. ഇസ്ലാമാബാദിലെ മാര്‍ഗല്ല റോഡിലെ തന്നെ പി-ആറ്/രണ്ട്, സ്ട്രീറ്റ് 22, ഹൗസ് 29 എന്നതാണ് മറ്റൊരുവിലാസം. എന്നാല്‍, ഇസ്ലാമബാദില്‍ ‘പി’ സെക്ടര്‍ ഇല്ളെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവിന്‍െറ കൈവശമുണ്ടായിരുന്ന വിലാസങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ളെന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.

Top