പൊളിറ്റിക്കൽ ഡെക്‌സ്
കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 69 ലക്ഷം രൂപ കാണാനില്ലെന്നു കാട്ടി ഡിസിസി സെക്രട്ടറി പരാതിയുമായി ലോകായുക്തയിലേയ്ക്ക്. നിലവിൽ സ്ഥാനമാറ്റം ലഭിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടോമി കല്ലാനിയ്‌ക്കെതിരെയാണ് ഇപ്പോൾ ഡിസിസി സെക്രട്ടറി ജോബോയ് ജോർജ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ടോമി കല്ലാനി അധികാരത്തിൽ എത്തുമ്പോൾ കമ്മിറ്റിയ്ക്കു 49 ലക്ഷം രൂപ അക്കൗണ്ടിൽ ബാലൻസുണ്ടായിരുന്നു. ഇതിനു ശേഷം ഫണ്ട് ശേഖരണത്തിനായി കെപിസിസി പ്രസിഡന്റുമാരായ രമേശ് ചെന്നിത്തലയുടെയും, വി.എം സുധീരന്റെയും നേതൃത്വത്തിൽ ജാഥകളും നടന്നിരുന്നു. ഇതിന്റെയെല്ലാം കണക്കുകൾ പരിശോധിക്കുമ്പോൾ 69 ലക്ഷം രൂപയെങ്കിലും അക്കൗണ്ടിൽ ബാലൻസ് കാണണമെന്നാണ് ഭാരവാഹികൾ നൽകുന്ന സൂചന. എന്നാൽ, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ സ്വകാര്യ ബാങ്കിലുള്ള അക്കൗണ്ടിൽ നിലവിൽ ഒരു രൂപ പോലും നിലവിലില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എ.കെ ആന്റണിയുടെ നോമിനിയായി ഉമ്മൻചാണ്ടിയുടെ തട്ടകത്തിൽ ഡിസിസി പ്രസിഡന്റായി എത്തിയപ്പോൾ മുതൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ഗുരുതരമായ ആരോപണങ്ങൾ പുറത്തു വന്നിരിക്കുന്നത്.