അമ്പത്തിയേഴു വര്‍ഷത്തെ പഴക്കമുള്ള ദൂരദര്‍ശന്‍റെ ലോഗോ മാറ്റുന്നു. ഇതിനൊയി പൊതുജനങ്ങളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിച്ചു. യുവാക്കളെ ലക്ഷ്യംവെച്ചുകൊണ്ട് ചാനല്‍ പരിഷ്‌കരണത്തിന് തയ്യാറെടുക്കുന്നതിന്‍റെ ഭാഗമായാണ് ലോഗോയും മാറ്റുന്നത്. ഓഗ്‌സ്ത് 13നകം എന്‍ട്രികള്‍ ലഭിക്കണം. വിജയിക്ക് 1 ലക്ഷം രൂപ സമ്മാനം നല്‍കും.
ജനസംഖ്യയില്‍ ഭൂരിപക്ഷവും 30 വയസില്‍ താഴെയുള്ളവരാണ്. ഇവരെ ലക്ഷ്യംവെച്ചുകൊണ്ടാണ് ചാനല്‍ പരിഷ്‌കരണത്തിന് തയ്യാറെടുക്കുന്നുതെന്നും പഴയ തലമുറയെ പോലെ ഇപ്പോഴത്തെ തലമുറ ഗൃഹാതുരതയില്‍ വിശ്വസിക്കുന്നില്ലെന്നും പ്രസാര്‍ ഭാരതി ചീഫ് എക്‌സിക്യുട്ടീവ് ശശി ശേഖര്‍ പറഞ്ഞു.
യുവാക്കളെ അണിചേര്‍ത്തുകൊണ്ട് ദൂരദര്‍ശനെ പുതിയ ബ്രാന്‍ഡ് ആയി ഉയര്‍ത്തും. ലോഗോ അതാണ് ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1959ല്‍ ആണ് ഇപ്പോഴത്തെ ലോഗോ അവതരിപ്പിച്ചത്. കണ്ണിനെ അനുസ്മരിപ്പിക്കുന്നതാണ് ലോഗോ. പുതിയ ലോഗോ ദൂരദര്‍ശന്‍റെ പാരമ്പര്യം ഓര്‍മിപ്പിക്കുന്നതും യുവതലമുറയെ ആകര്‍ഷിക്കുന്നതുമായിരിക്കണം.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 827.5 കോടി രൂപയുടെ വരുമാനം നേടി ദൂരദര്‍ശന്‍ റെക്കോര്‍ഡിട്ടിരുന്നു. കഴിഞ്ഞവര്‍ഷം 755 കോടി രൂപയായിരുന്നു വരുമാനം. രാജ്യത്താകെ 23 ചാനലുകളാണ് ദൂരദര്‍ശനുള്ളത്. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമായി മാത്രമായി പുതിയ ചാനല്‍ പരിഗണനയിലാണ്. 1980ന് ശേഷമുള്ള പഴയ പരിപാടികള്‍ വീണ്ടും പ്രദര്‍ശിപ്പിക്കാനും ദൂരദര്‍ശന്‍ ലക്ഷ്യമിടുന്നു.