ന്യൂഡല്‍ഹി: വിമാനത്തില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഗുവാഹത്തി -ഡല്‍ഹി എയര്‍ ഏഷ്യ വിമാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിമാനത്തിന്റെ ശുചിമുറിയില്‍ ജനിച്ച കുഞ്ഞിന്റെ വായില്‍ ടോയ്‌ലറ്റ് പേപ്പര്‍ കുത്തിത്തിരുകിയ നിലയിലായിരുന്നു മൃതദേഹം.
ഇംഫാലില്‍ നിന്നുളള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മയും ഇതേ ഫ്ളൈറ്റില്‍ യാത്ര ചെയ്തിരുന്നതായി സൂചന. ഇംഫാലില്‍നിന്ന് ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രാഥമിക അന്വേഷണത്തില്‍ ഇംഫാലില്‍ നിന്നുമുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് മരിച്ച കുട്ടിയുടെ അമ്മയെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വിമാനത്തിലെ ടോയിലെറ്റിനുള്ളില്‍ നിന്നാണ് ജീവനക്കാര്‍ മൃതദേഹം കണ്ടെത്തിയത്.
വായില്‍ ടോയിലറ്റ് പേപ്പര്‍ തിരുകിയ നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ വായില്‍ പേപ്പര്‍ തിരുകിയതാവാം എന്നാണ് കരുതുന്നത്. കുട്ടിയുടെ മൃതദേഹം ഫോന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് കൊലപാതകത്തിന് കേസ്സെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്.
ഫ്ളൈറ്റിലെ യാത്രക്കാരായ സ്ത്രീകളെ കേന്ദ്രീകരിച്ച് തന്നെയാകും അന്വേഷണം പുരോഗമിക്കുക. അതേസമയം നവജാത ശിശുവിനെ എങ്ങനെയാണ് ഫ്ളൈറ്റിനുള്ളില്‍ പ്വേശിപ്പിച്ചത് എന്നതുള്‍പ്പടെ മനസ്സിലാക്കുന്നതിനായി ഇംഫാല്‍ വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്. ദൃശ്യങ്ങള്‍ ലഭ്യമാകുന്നതോട് കൂടി കേസില്‍ കൂടുതല്‍ വ്യക്തത വരും എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം