ക്രൈം ഡെസ്‌ക്
പഞ്ചാബ്: ബുർഖധരിച്ച് മുഖം മറയ്ക്കാതെ ഭർത്താവിനൊപ്പം പൊതുസ്ഥലത്ത് എത്തിയ ബ്രിട്ടീഷ് മോഡലും ബ്യൂട്ടി തെറാപിസ്റ്റായ യുവതിയെ മുസ്ലീം മതമൗലികവാദികൾ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ നോർത്തേൺ പഞ്ചാബിൽ താമസിക്കുന്ന ബ്രിട്ടണിലെ ബ്രാഫോർഡ് സ്വദേശിയായ സാമിന ഷെഹീദ് (28)നെയാണ് കഴിഞ്ഞ ദിവസം മതഭ്രാന്തൻമാരുടെ ആക്രമണത്തിനിരയായ കൊലപ്പെട്ടത്.
ഭർത്താവ് സൈയിദ് മുക്താർ ഖാനിനൊപ്പം ദുബായിലേയ്ക്കു പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഇവരെ പാക്കിസ്ഥാനിലെ മതതീവ്രവാദികൾ കഴുത്തുമുറുക്കി കൊലപ്പെടുത്തിയത്. അച്ഛനു അസുഖമായതിനെ തുടർന്നാണ് മുക്താർ ഖാനും, ഭാര്യ സാമിനയും പാക്കിസ്ഥാനിലെ വീട്ടിൽ എത്തിയത്. എന്നാൽ, മുഖം മറയ്ക്കാതെ രാജ്യത്ത് നടക്കുന്ന ഭാര്യയെ പാഠം പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി മതമൗലികവാദികളാണ് മുക്താറിനോടു ആവശ്യപ്പെട്ടത്.
ഒരു മാസത്തിലേറെയായി ഇരുവരും പാക്കിസ്ഥാനിലുണ്ടായിരുന്നു. എന്നാൽ, ഇതിനിടെ പല തവണ ഉപദേശത്തിന്റെയും ഭീഷണിയുടെയും രൂപത്തിൽ തന്റെ ഭാര്യയ്ക്കു നേരെ ഭീഷണിയുണ്ടായിരുന്നതായും ഇദ്ദേഹം പറയുന്നു. ഇരുവരും ഐസ്‌ക്രീം പാർലറിലും തീയറ്ററിലും ഒന്നിച്ചു പോകുന്നതിനെ യാഥാസ്ഥിതിക വാദികളായ ഒരു വിഭാഗം നേരത്തെ തന്നെ എതിർത്തിരുന്നു. ഇതിനിടെ സാമിന പാക്കിസ്ഥാനിൽ തന്നെ ബ്യൂട്ടി പാർലറും, പരിശീലന കേന്ദ്രവും ആരംഭിക്കാൻ പദ്ധതി തയ്യാറാക്കിയതാണ് സംഘത്തെ ചൊടിപ്പിച്ചതെന്നാണ് സൂചന ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കൊലപാതകം നടത്തിയതെന്നാണ് സൂചനകൾ .