ഉള്‍ക്കടല്‍ തീരത്ത് അടിഞ്ഞത് 166 മനുഷ്യതലയോട്ടികള്‍

വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്ത് അടിഞ്ഞത് 166 മനുഷ്യതലയോട്ടികള്‍. കൂട്ടകൊലപാതമാണെന്ന വിലയിരുത്തലിലാണ് അധികൃതര്‍. തലയോട്ടിയ്‌ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഇവ കണ്ടെത്തിയ പ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ അന്വേഷണോദ്യോഗസ്ഥര്‍ പുറത്തു വിട്ടിട്ടില്ല. വസ്ത്രങ്ങളുള്‍പ്പെടെയുള്ള വസ്തുക്കളും കണ്ടെത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

പക്ഷെ മരിച്ചവരുടെ കൃത്യമായ കണക്ക് കണ്ടെത്താനുള്ള ശ്രമത്തിലൂന്നിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്. കൂട്ടമരണത്തിനു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. മെക്സിക്കോയില്‍ 2006 നു ശേഷം മയക്കുമരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം അധികരിച്ചിട്ടുണ്ട്. മയക്കുമരുന്നു റാക്കറ്റുകള്‍ക്കിടയിലുള്ള പോരാട്ടങ്ങളുടേയും രക്തച്ചൊരിച്ചിലുകളുടേയും പ്രധാന വേദിയായിരുന്നു വെരാക്രൂസ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top