പാറ്റ്‌ന: ആംബുലന്‍സ് സൗകര്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയുടെ മൃതദേഹം ഇരുചക്ര വാഹനത്തില്‍ കെട്ടിവച്ച് വൃദ്ധന്‍െ്‌റ യാത്ര. ബീഹാറിലെ പുര്‍നിയ ജില്ലയിലാണ് സംഭവം. ശങ്കര്‍ ഷാ എന്ന അറുപതുകാരനാണ് തന്റെ ഭാര്യ സുശീലയുടെ മൃതദേഹവുമായി കിലോമീറ്ററുകളോളം ബൈക്കില്‍ സഞ്ചരിച്ചത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സുശീലയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകാന്‍ ഇയാള്‍ ആംബുലന്‍സ് ആവശ്യപ്പെട്ടുവെങ്കിലും ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നല്‍കിയില്ല. തുടര്‍ന്ന് സ്വകാര്യ ആംബുലന്‍സ് വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും 2500 രൂപയാണ് വണ്ടിക്കൂലി ചോദിച്ചത്.
പണമില്ലാത്തതിനാല്‍ ഒടുവില്‍ മകന്‍െ്‌റ ബൈക്കില്‍ കെട്ടിവച്ച് കൊണ്ടു മൃതദേഹം കൊണ്ടു പോകാന്‍ ശങ്കര്‍ ഷാ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒഡീഷയില്‍ ധനാ മാഞ്ചി എന്ന ആദിവാസി യുവാവ് തന്‍െ്‌റ ഭാര്യയുടെ മൃതദേഹം തോളിലേറ്റി കൊണ്ടു പോയത് വലിയ വാര്‍ത്തയായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായാണ് ശങ്കര്‍ ഷായുടെ അനുഭവം വ്യക്തമാക്കുന്നത്.