ശ്മശാനത്തിനു നൽകാൻ പണമില്ല; ഭർത്താവിന്റെ മൃതദേഹം സ്വയം കുഴിയെടുത്ത് ഭാര്യ വീടിനുള്ളിൽ കുഴിച്ചിട്ടു: കുഴിച്ചിട്ടത് മുറിയുടെ തറ പൊളിച്ചു മാറ്റിയ ശേഷം: വീട്ടമ്മ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

റായ്പൂർ: ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കാൻ പണമില്ലാതെ വന്നതിനെ തുടർന്നു ഭർത്താവിന്റെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ട ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപ് വീടിനുള്ളിൽ കുഴിച്ചിട്ട മൃതദേഹത്തിൽ നിന്നു ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ചത്തീസ്ഗഡിലെ റായ്പൂർ ജില്ലയിൽ രാജ് വീന്ദർ സിങി(45)ന്റെ മൃതദേഹമാണ് വീടിനുള്ളിൽ തറ പൊളിച്ച ശേഷം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റെ ഭാര്യ മൻപ്രീത് കൗറി(40)നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

dead
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. ഏകദേശം ഒരു വർഷം മുൻപാണ് രാജ് വീന്ദർ സിങ് മരിക്കുന്നത്. മരിച്ച ശേഷം മൃതദേഹം സംസ്‌കരിക്കുന്നതിനായി ശ്മശാനം അധികൃതരെ ഭാര്യ മൻപ്രീത് സമീപിച്ചത്. എന്നാൽ, വൻ തുകയാണ് ശ്മശാനം അധികൃതർ ഇവരോടു ആവശ്യപ്പെട്ടത്. മൃതദേഹം വീട്ടിൽ നിന്നും ശ്മശാനത്തിലേയ്ക്കു കൊണ്ടു വരുന്നതിനും സംസ്‌കാരം നടത്തുന്നതിനുമായി പതിനയ്യായിരം രൂപ നൽകണമെന്നു ഇവർ ആവശ്യപ്പെട്ടു. തുടർന്നു ഇവർ പഞ്ചായത്ത് അംഗത്തെ സമീപിച്ച് പരാതി പറഞ്ഞെങ്കിലും ഇയാളും ഭീമമായ തുക കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നു നിസഹായ ആയ ഇവർ വീടിന്റെ തറ പൊളിച്ചു മാറ്റിയ ശേഷം കുഴിയെടുത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു.

dead2
അടുത്തിടെ ഇവരുടെ വീടിനുള്ളിൽ നിന്നും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് അയൽവാസികൾക്കു സംശയം തോന്നയത്. തുടർന്നു മൻപ്രീതിനെ ചോദ്യം ചെയ്‌തെങ്കിലും കൃത്യമായ വിവരം നൽകാൻ ഇവർ തയ്യാറായില്ല. ഇതേ തുടർന്നാണ് അയൽവാസികൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

dead4തുടർന്നു സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നു വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ മൃതദേഹം മുറിയുടെ തറയക്കുള്ളിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. തുടർന്നു ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് പൊലീസ്.

Top