ഭർത്താവിനെ വാടകയ്‌ക്കെടുത്തു കഞ്ചാവ് കച്ചവടം; തിരുവനന്തപുരത്ത് യുവതി പിടിയിൽ

സ്വന്തം ലേഖകൻ

കഴിഞ്ഞദിവസം തിരുവനന്തപുരത്തെ സ്്കൂൾ, കോളജ് പരിസരങ്ങളിൽ കഞ്ചാവു വില്പ്പന നടത്തി വന്ന യുവതിയടക്കം നാലു പേർ പോലീസിന്റെ പിടിയിലായി. വിഴിഞ്ഞം സ്വദേശി ബൈജു(34), കാച്ചാണി സ്വദേശി പ്രിയ(27) എന്നിവരാണു തിരുവനന്തപുരത്തു ഷാഡോ പോലീസിന്റെ പിടിയിലായത്. ദമ്പതികളാണെന്നായിരുന്നു പോലീസ് പിടിച്ചപ്പോൾ ഇവർ പറഞ്ഞത്. എന്നാൽ ഇവർ പറഞ്ഞത് ഞെട്ടിക്കുന്ന കഥകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഞ്ചാവു വിൽപനക്കാരെ ലക്ഷ്യം വച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ തൊഴുവൻകോട് ഭാഗത്തു നിന്നാണ് ബൈജുവും പ്രിയയും അറസ്റ്റിലായത്. ദമ്പതിമാർ ചമഞ്ഞു കാറിൽ യാത്ര ചെയ്ത് ആവശ്യക്കാരെ ഫോണിൽ വിളിച്ച് ബൈജു പറയുന്ന സ്ഥലത്ത് അവരെ എത്തിച്ച ശേഷം പ്രിയ വഴിയാണ് കഞ്ചാവ് കൈമാറിയിരുന്നത്. സംശയത്തിന് ഇടനൽകാത്ത രീതിയിലായിരുന്നു കഞ്ചാവ് കച്ചവടമെന്ന് പോലീസ് പറഞ്ഞു.

കഞ്ചാവ് മൊത്തക്കച്ചവടക്കാരനായ കാച്ചാണി കുമാറിന്റെ മകളാണ് പ്രിയയെന്നും പോലീസ് അറിയിച്ചു. എക്‌സൈസിലും പോലീസിലും നിരവധി കഞ്ചാവ് കേസുകളിൽ ഉൾപ്പെട്ടയാളാണ് കുമാറെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്‌നാട്ടിലെ കമ്പം, മധുര എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് വാങ്ങി 500 രൂപയുടെ ചെറു പൊതികളാക്കിയാണ് പ്രിയ, ബൈജു എന്നിവരുടെ കൈകളിൽ അവ വിൽപ്പനക്കായി നൽകിയിരുന്നത്. ആൾക്കാർക്ക് സംശയം തോന്നാതിരിക്കാൻ ബൈജുവിനെ ഭർത്താവാക്കിയായിരുന്നു പ്രിയയുടെ യാത്ര. പ്രിയ വഴി കോളജ് വിദ്യാർഥിനികൾക്ക് കഞ്ചാവ് എത്തിയിട്ടുണ്ടോ എന്നതും പോലീസ് പരിശോധിച്ചുവരികയാണ്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ ജി. സ്പർജൻ കുമാർ പറഞ്ഞു.

Top