ഉത്തര്‍പ്രദേശില്‍ കറുത്ത മുഖവുമായി കുട്ടി ജനിച്ചു. കാളി മായുടെ അവതാരമെന്ന് ഗ്രാമവാസികള്‍

കാണ്‍പൂര്‍: കറുത്ത മുഖവും വെളുത്ത ഉടലുമായി ഉത്തര്‍പ്രദേശില്‍ കുട്ടി പിറന്നു. കറുത്ത മുഖവും വെളുത്ത ഉടലുമായി പിറന്ന പെണ്‍കുട്ടി കാളി മായുടെ അവതാരമെന്നാണ്‌- ഗ്രാമവാസികള്‍ പറയുന്നത്‌-.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ബലരാംപൂരിലാണ്‌- കുട്ടി ജനിച്ചത്‌-. സംസ്‌-ഥാനത്തിന്‍െറ പല ഭാഗങ്ങളില്‍ നിന്നും കുട്ടിയെ കാണുന്നതിനായും അനുഗ്രഹം വാങ്ങുന്നതിനായും ദിവസവും നിരവധി ആള്‍ക്കാരാണ്‌- ഗ്രാമത്തില്‍ എത്തുന്നതെന്ന്‌ ഗ്രാമ തലവന്‍ പറഞ്ഞു.
ജനിച്ച്‌- മണിക്കൂറുകള്‍ക്കകം കുട്ടി മരിച്ചു. എന്നാല്‍ കുട്ടി ദൈവമാണെന്നും പ്രദേശത്തെ ജനങ്ങളെ ഭയന്നാണ്‌- കാളി അവതാരം വേണ്ടന്ന്‌- വച്ചതെന്നും ഗ്രാമവാസികള്‍ പറഞ്ഞു. കുട്ടിയുടെ മൃതദേഹം കാണുന്നവരൊക്കെ അദ്‌-ഭുദത്തോടെയാണ്‌- നോക്കുന്നത്‌-. തുടര്‍ന്ന്‌- നിരവധി ആള്‍ക്കാരെത്തി കുട്ടിയെ പ്രാര്‍ത്ഥിക്കുകയും പണം വാരി വിതറുകയും ചെയ്യുന്നുണ്ട്‌-.
അതേസമയം മൃതശരീരം തങ്ങളുടെ നാട്ടില്‍ മറവ്‌- ചെയ്യണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്‌-.

Top