ഭാര്യയെ വേശ്യാവൃത്തിക്കയച്ച യുവാവ് ഒടുവില്‍ ഇടുപാടുകാരന്റെ വെടിയേറ്റ് മരിച്ചു

തുര്‍ക്കി: ഭാര്യയെ വോശ്യവൃത്തിക്കയച്ച് പണം നേടിയിരുന്ന ഭര്‍ത്താവ് വെടിയേറ്റ് മരിച്ചു. ആഢംബര ജീവിതം നയിക്കാനാണ് ഭര്‍ത്താവും ഭാര്യയും വേശ്യവൃത്തി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ മറ്റൊരു പുരുഷനൊപ്പം ഭാര്യപോയതോടെ ഇയാളുടെ ശനിദിശയും തുടങ്ങി.

ഭാര്യ ഇടപാടുകാരില്‍ ഒരാള്‍ക്കൊപ്പം ഓടിപ്പോയതിനെ തുടര്‍ന്ന് അവരെ തിരിച്ച് വിളിക്കാന്‍ ചെന്നപ്പോഴായിരുന്നു ഇയാള്‍ ദാരുണമായി കൊല്ലപ്പെട്ടത്.തുര്‍ക്കിയിലെ അബ്ദുള്‍കാദിര്‍ തുറാന്‍ എന്ന 26കാരനാണ് കൊല്ലപ്പെട്ടത്. തന്റെ ഭാര്യയായ കാഗ്ലയെയയാണ് ഇയാള്‍ നിര്‍ബന്ധിപ്പിച്ച് വേശ്യാവൃത്തിക്കയച്ചിരുന്നത്. എന്നാല്‍ താന്‍ ഇടപാടുകാരില്‍ ഒരാള്‍ക്കൊപ്പം പോവുകയാണെന്ന് തുറാനെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ കടുത്ത കലഹം ഉടലെടുത്തിരുന്നു.തുടര്‍ന്ന് ഇസ്താംബുളില്‍ വച്ച് ഇദ്ദേഹം വെടിയേറ്റ് മരിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ ഭാര്യയ്ക്കുള്ള ഇടപാടുകാരെ കണ്ടെത്തുന്നതിനായി തുറാന്‍ ഇസ്താംബുള്‍ നഗരത്തിലുടനീളം സഞ്ചരിക്കാറുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് കണ്ടെത്തുന്നവരില്‍ നിന്നും പണം സ്വന്തം കീശയിലാക്കുകയും ചെയ്യും. എന്നാല്‍ സാഹിന്‍ എന്ന ഒരു കസ്റ്റമറെ ലഭിച്ചത് മുതല്‍ യുവതി രാത്രി മുഴുവനും അയാള്‍ക്കൊപ്പം ചെലവഴിക്കുകയായിരുന്നു. തനിക്ക് വീട്ടിലേക്ക് പോകേണ്ടെന്നും ഭര്‍ത്താവ് തന്നെ തല്ലുമെന്നുമായിരുന്നു യുവതി സാഹിനോട് പറഞ്ഞിരുന്നത്.

ഭാര്യ തിരിച്ച് വരാത്തതില്‍ രോഷാകുലനായ ഭര്‍ത്താവ് അവരുടെ വാതിലില്‍ വന്ന് മുട്ടുകയായിരുന്നു. ഭാര്യ കൂടുതല്‍ സമയം ചെലവഴിച്ചതിന് തുറാന്‍ സാഹിനില്‍ നിന്നും അധികസമയത്തിനുള്ള പണമാവശ്യപ്പെടുകയും ഭാര്യയെ മടക്കി അയക്കാന്‍ പറയുകയും ചെയ്തിരുന്നു. എന്നാല്‍ സാഹിന്‍ ഇതിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് അവര്‍ തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയായിരുന്നു.

തര്‍ക്കത്തിനിടെ സാഹിനും സുഹൃത്തും തുറാന്റെ കാറിന് മേല്‍ ശക്തിയായി ഇടിച്ചിരുന്നുവെന്ന് സിസിടിവി ഫൂട്ടേജുകള്‍ വെളിപ്പെടുത്തുന്നു. തുടര്‍ന്ന് സാഹിന്‍ തുറാനെ നിരവധി പ്രാവശ്യം വെടിവയ്ക്കുകയായും അയാള്‍ മരിക്കുകയുമായിരുന്നു.വെടിയേറ്റിട്ടും അയാള്‍ തന്റെ കാറിനടുത്തേക്ക് തിരിഞ്ഞോടി വണ്ടിയെടുത്തിരുന്നു.തുടര്‍ന്ന് തുറാന്‍ മരിച്ചതിനെ തുടര്‍ന്ന് വണ്ടി റോഡിനരികില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ആക്രമികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. എന്നാല്‍ കാഗ്ലയെയും സാഹിനെയും വെടിവയ്പ് സമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Top