വധശിക്ഷക്ക് വിധിക്കപ്പെട്ട കു​റ്റ​വാ​ളി​ക​ൾ വേ​ദ​ന​യ​ല​ല്ല,സ​മാ​ധാ​ന​ത്തി​ലാ​ണു മ​രി​ക്കേ​ണ്ട​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം കോ​ട​തി

ന്യൂഡൽഹി: വധശിക്ഷക്ക വിധിക്കപ്പെട്ടവർ വേദനയില്ലാതെ കൊല്ലണമെന്ന് സുപ്രീം കോടതി നിരീക്ഷണം .വേദനിപ്പിക്കാതെ വധശിക്ഷ നടപ്പാക്കാനുള്ള വഴികൾ തേടി സുപ്രീം കോടതി. വധശിക്ഷ നടപ്പാക്കുന്പോൾ വേദനിപ്പിക്കാതെയുള്ള വഴികൾ തേടുന്നതിൽ സുപ്രീം കോടതി കേന്ദ്രത്തോടു റിപ്പോർട്ട് തേടി. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട കുറ്റവാളികളെ തൂക്കിക്കൊല്ലുന്നതിന്‍റെ മനുഷ്യത്വമില്ലായ്മ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീം കോടി കേന്ദ്രത്തിന്‍റെ നിലപാട് തേടിയത്.

ജസ്റ്റീസ് ദീപക് മിശ്ര, എ.എം. കൻവിൽഖർ, ഡി.വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ചാണു മൂന്നാഴ്ചയ്ക്കകം മറുപടി അറിയിക്കാൻ കേന്ദ്ര സർക്കാരിനോടു നിർദേശിച്ചത്. റിഷി മൽഹോത്ര എന്ന അഭിഭാഷകൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നീക്കം. തൂക്കുകയർ കഴുത്തിൽ മുറുക്കി നടപ്പാക്കുന്നതിനെതിരെയുള്ള വിവിധ കോടതി വിധികളും ഹർജിയിൽ ഇയാൾ ചൂണ്ടിക്കാട്ടുന്നുണ്ട്.ഹർജി പരിഗണിച്ച കോടതി, കുറ്റവാളികൾ വേദനയലല്ല, സമാധാനത്തിലാണു മരിക്കേണ്ടതെന്നു ചൂണ്ടിക്കാട്ടിയതായി ദി ഹിന്ദു റിപ്പോർട്ടിൽ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top