തിരുവനന്തപുരത്ത് കടമുറിയില്‍ രണ്ടുപേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: കാരക്കോണത്ത് കടമുറിക്കുള്ളില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കോണം മഞ്ചവിളാകം ആനായിക്കോളം വിജയന്റെ മകന്‍ വിനോദ് കുമാര്‍ (20),കൈതോട്ടുകുളം ലക്ഷംവീട് കോളനിയില്‍ അനന്തകൃഷ്ണന്റെ മകന്‍ അജയ് (15) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.

മൈക്ക് ഒപ്പറേറ്റര്‍മാരായ ഇവര്‍ ജോലി കഴിഞ്ഞ ശേഷം കടയില്‍ തന്നെയാണ് കിടന്നുറങ്ങിയത്. രാവിലെ കടയുടമ കടയിലെത്തിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രിയില്‍ വൈദ്യുതി പോയപ്പോള്‍ ഇവര്‍ ജനറേറ്റര്‍ ഓണ്‍ ചെയ്തുകാണുമെന്നും അതില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം മരണകാരണമെന്നും പൊലീസ് പറഞ്ഞു. ബോഡി പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top