ന്യുഡൽഹി :സർ ഞാനും ഒരു പെണ്ണാണ്.. അമ്മയും.. അമ്മയാകാൻ ഒരുങ്ങിയ ഒരു പെണ്ണിന്റെ ഗർഭം ചവിട്ടി കലക്കിയ മഹാനായ മുഖ്യമന്ത്രി ആണല്ലോ അങ്ങ്. ഞങ്ങളുടെ ആങ്ങളമാരേ കൊല്ലാൻ നിങ്ങളുടെ ഗുണ്ടകളേ ആർ അയച്ചു?..പിണറായി സാർ..അങ്ങ് ആദ്യം മാർക്സിസവും, കമ്യൂണിസവും പഠിക്കണം.കണ്ണൂരിനെ കൊലക്കളമാക്കുന്ന രാഷ്ട്രീയത്തിനെതിരെ ജനങ്ങളുടെ രോഷം അണപൊട്ടുന്നു. അക്രമ രാഷ്ട്രീയം കളിക്കുന്ന സിപിഎമ്മിനെ സോഷ്യല്‍ മീഡിയ നിശിതമായി വിമര്‍ശിക്കുകയാണ്. കൊലപാതക രാഷ്ട്രീയത്തിന് ചോരയുടെ കണക്കുകള്‍കൊണ്ട് മറുപടി പറയാന്‍ കഴിയില്ലെന്ന് സിപിഎം അണികള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. ഒരു ജീവന്‍ നഷ്ടപ്പെടുന്നത് ആജീവനാന്തം ഒരു നഷ്ടം തന്നെയാണ്. കൂടാതെ സിപിഎം സംസ്ഥാനമൊട്ടാകെ നടത്തുന്ന അക്രമ രാഷ്ട്രീയ നിലപാടുകളെ നിശിതമായി വിമര്‍സിക്കുന്ന ഒരമ്മയുടെ പോസ്റ്റ് വൈറലാകുന്നു. ഞങ്ങളുടെ ആങ്ങളമാരെ കൊല്ലാന്‍ അങ്ങയുടെ ഗുണ്ടകള്‍ക്ക് ആരാണ് നിര്‍ദ്ദേശം നല്‍കുന്നതെന്ന് ചോദിക്കുകയാണ് പ്രവാസി മലയാളിയായ ദീപ.നരബലിയോ കമ്യൂണിസം..ഞങ്ങൾ പാവങ്ങളെ പിഴിഞ്ഞ് നിങ്ങൾ ഉണ്ടാക്കുന്ന നികുതി പണം ചെറ്റകൾക്കും തെമ്മാടികൾക്കും ഗുണ്ടകൾക്കും കൊടും കുറ്റവാളികൾക്കും തീറ്റ കൊടുക്കാനും അവരുടെ വീട്ട് ചിലവുകൾ നടത്താനുമോ? സോഷ്യൽ മീഡിയയിൽ താരമായ ദില്ലി മലയാളി ദീപാ മനോജ് ചോദിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ആകുമോ..ഇത്തരത്തിൽ കത്തെഴുതിയാൽ ദില്ലി മുഖ്യമന്ത്രി കെജരിവാൾ മറുപടി കൊടുക്കാറുണ്ട്. വീണ്ടും ദീപയുടെ തീ പാറുന്ന വാക്കുകൾ പൊള്ളിക്കുന്ന ചോദ്യങ്ങളാവുകയാണ് .
ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
പ്രിയപ്പെട്ട പിണറായി സര്‍.. ഇങ്ങനെ ഒരു തുറന്ന കത്ത് അനിവാര്യമാകുന്നു.. ഞാനൊരു പ്രവാസി മലയാളി.. പക്ഷെ ഞാനിന്നു എന്റെ നാടിനെകുറിച്ചു ഭീകര സ്വപ്നങ്ങള്‍ കണ്ടു ഞെട്ടി ഉണരുന്നു.. പ്രകൃതിയും മനുഷ്യനും പുഴയും തീരവും നദിയും കടലും മലയും ചരിവും കുന്നുമെല്ലാം പച്ചപ്പട്ടല്ല കട്ട ചുവപ്പിനാല്‍ മൂടിയിരിക്കുന്നു.. എങ്ങും അമ്മയെ വിളിച്ചു കരയുന്നു.. ഉശിരുള്ള.. സാമൂഹിക പ്രതിബദ്ധതയുള്ള ആണ്‍കുരുന്നുകള്‍ കുരുതി കഴിക്കപ്പെടുന്നു… അതെല്ലാം അങ്ങയുടെ പാര്‍ട്ടി തീറ്റി പോറ്റുന്നവരുടെ വാളിനാല്‍ തന്നെ.. 51 വെട്ടി നിങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു നര ബലി നടത്തിയപ്പോള്‍ നീതിക്കായി ഒരു സ്ത്രീയും കുഞ്ഞുങ്ങളും നിങ്ങളെ വിളിച്ചു കേണു.. കിട്ടിയോ അവര്‍ക്കു നീതി.. ?? കൊടുത്തോ അവരുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയവന് ജീവന്‍ ?? എന്നിട്ടും കൊടും പാപികളെ നിങ്ങള്‍ ജയിലില്‍ സുഖശീതളിമയില്‍ തളച്ചു.. എന്തിനെന്നോ.. അടുത്ത അങ്കത്തിനു വേണ്ടി..
സര്‍ സൗമ്യയും ജിഷയും പിന്നെ കുരുന്നുകളും കിളിരൂരും വിയൂരും എന്നുവേണ്ട 6 മാസം മുതല്‍ 60 വയസ്സുവരെ യുള്ള സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു.. മൃഗീയമായി കൊല്ലപ്പെട്ടതും നമ്മള്‍ കണ്ടു.. അങ്ങയുടെ സര്‍ക്കാര്‍ എന്തു ചെയ്തു ??മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതലായി കുഞ്ഞുങ്ങളെ കാണാതാവുന്നു.. ഇനിയും തിരിച്ചു കിട്ടാത്ത എത്ര എത്ര മക്കള്‍… കുഞ്ഞുങ്ങളെ ഓര്‍ത്തു ഉരുകുന്ന മാതാപിതാക്കള്‍.. എന്തു സംവിധാനം ആണ് അങ്ങ് ഒരുക്കിയിരിക്കുന്നത് ??
ഞങ്ങള്‍ പാവങ്ങളെ പിഴിഞ്ഞ് നിങ്ങള്‍ ഉണ്ടാക്കുന്ന നികുതി പണം ചെറ്റകള്‍ക്കും തെമ്മാടികള്‍ക്കും ഗുണ്ടകള്‍ക്കും കൊടും കുറ്റവാളികള്‍ക്കും കൊലപാതകികള്‍ക്കും അഴിഞ്ഞാട്ടക്കാര്‍ക്കും ജയിലിലും പുറത്തും പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് അങ്ങ് തെറ്റിദ്ധരിച്ചു പോയി എന്നു തോന്നുന്നു..സര്‍ ഞാനും ഒരു പെണ്ണാണ്.. അമ്മയും.. അമ്മയാകാന്‍ ഒരുങ്ങിയ ഒരു പെണ്ണിന്റെ ഗര്‍ഭം ചവിട്ടി കലക്കിയ മഹാനായ മുഖ്യമന്ത്രി ആണല്ലോ അങ്ങ്.. അങ്ങയുടെ അനുയായികള്‍ ചെയ്താലും ശിഷ്യഗണത്തെ നേരാംവണ്ണം ചൊല്ലും ചോറും കൊടുത്തില്ലെങ്കില്‍ ആ വലിയ പാതകി ഗുരു ആവുമല്ലോ..
ഞങ്ങളുടെ അങ്ങളെമാരെ കൊല്ലാന്‍ അങ്ങയുടെ ഗുണ്ടകള്‍ക്ക് ആരാണ് നിര്‍ദ്ദേശം കൊടുക്കുന്നത് ?? ഞങ്ങളുടെ സഹോദരിമാര്‍ തെരുവിലും എന്തിന് സ്വന്തം വീടുകളില്‍ പോലും സുരക്ഷിതരല്ല.. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ അവരുടെ ഭാവി സാറിന്റെ ഗോവെര്‍ന്മെന്റിന്റെ കയ്യില്‍ സുരക്ഷിതമോ ??
അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി സര്‍ വലിയ പദ്ധതികള്‍ ഒരുക്കുമ്പോള്‍ സ്വന്തം നാട്ടിലെ ജനങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ദുരിതത്തില്‍ ആകുമ്പോള്‍ തുറക്കാന്‍ പോകുന്ന വോട്ടുബാങ്കിനെ കുറിച്ചു മാത്രമാണോ ഒരു ഭരണാധികാരി ചിന്തിക്കേണ്ടത് ??പണം വാരിയെറിഞ്ഞു ചിലപ്പോള്‍ നിങ്ങള്‍ക്ക് മറ്റുള്ളവരുടെ മുഖത്ത് കരി വാരി തേപ്പിക്കാന്‍ കഴിയും.. എന്നാല്‍ സത്യം അറിയുബോള്‍ ജനം മുഖത്ത് ടാര്‍ ഒരുക്കി ഒഴിക്കാനും തയ്യാറാകും..
യഥാര്‍ത്ഥ മാര്‍ക്‌സിസവും കമ്മ്യൂണിസവും ഒന്നും നിങ്ങളുടെ പരിധിയില്‍ ഒതുങ്ങില്ല.. ആദ്യം അതൊക്കെ എന്താണെന്നു പഠിക്കു സര്‍. എന്നിട്ട് അണികള്‍ക്ക് പറഞ്ഞു കൊടുക്കു.. വിപ്ലവം നല്ലതാണ്.. തന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍.. ഇവിടെ താങ്കളും താങ്കളുടെ പാര്‍ട്ടിയും പാവം പ്രജകളുടെ ചുടു ചോരയാണല്ലോ മോന്തുന്നത് ..
നിങ്ങളുടെ ഭരണത്തിന്റെ മറ്റു തലങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല.. എനിക്ക് ആവശ്യം നിങ്ങളിലെ മുഖ്യമന്ത്രിയില്‍ നിന്നും ഒരുറപ്പു… ഒരെഒരുറപ്പു.. ഞങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ.. ഞങ്ങളുടെ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സംരക്ഷണം.. ഞങ്ങളുടെ സഹോദരന്മാരുടെ ജീവന്‍.. ദയവായി ഇത്രയും തരാന്‍ നിങ്ങള്‍ക്ക് കഴിയുമോ.. ??
കഴിയണം… അല്ലെങ്കില്‍ സര്‍ രാജിവച്ചു തന്റെ നിസ്സഹായത വെളിപ്പെടുത്തണം.. ഇനി വയ്യ സര്‍ മക്കളെ നഷ്ടപ്പെട്ട അമ്മമാരും ഭര്‍ത്താവിനെ നഷ്ടപ്പെട്ട.. സിന്ദൂരം മായ്ക്കപ്പെട്ട വെള്ളവസ്ത്ര ധാരികളായ എന്റെ സഹോദരിമാരും കരയുന്നത് കാണാന്‍ വയ്യ… ഞാന്‍ യാതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പ്രധിനിധി അല്ല.. മനുഷ്യത്വത്തിന്റെ പേരില്‍ മനുഷ്യന് വേണ്ടി നിലകൊള്ളുന്ന കേവലം ഒരു മനുഷ്യജീവി..
വേദനയോടെ… നീതിക്കായി കേണുകൊണ്ട്
ദീപ മനോജ്