ബോളിവുഡ് താരസുന്ദരി ദീപികയ്ക്ക് സുഖമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണത്തിരക്കുകള്‍ക്കിടയില്‍ ഭക്ഷണകാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതും വിശ്രമമില്ലാതായതുമാണ് കാരണം. നടി ഇപ്പോള്‍ ആരോഗ്യം വീണ്ടെടുക്കാനുള്ള ചികിത്സയിലാണ്. ദീപിക അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളുടെയും ഷൂട്ടിങ് മാറ്റിയിട്ടുണ്ട്. ബന്‍സാലി ചിത്രം പത്മാവതിന്റെ ചിത്രീകരണത്തിനിടെ നടിക്ക് പുറം വേദനയും കഴുത്തുവേദനയും കൂടിയിരുന്നു. അമിത ഭാരമുള്ള ആഭരണങ്ങള്‍ രാജകുമാരിയുടെ വേഷത്തിലെത്തിയ ദീപികയ്ക്ക് അണിയേണ്ടി വന്നതാണ് കാരണം. വിട്ടുമാറാത്ത പുറം വേദനയ്ക്കും കഴുത്തു വേദനയ്ക്കും ഫിസിയോ തെറാപ്പിയും താരം ചെയ്യുന്നുണ്ട്. വിശാല്‍ ഭരത്വാജ്, ആനന്ദ് എല്‍ റായി എന്നിവരുടെ ചിത്രങ്ങളിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.
Tags: deepika padukon