ഹിന്ദി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ഷോയിബ് ഇബ്രാഹിമും ദീപികാ കാക്കറും. അതുകൊണ്ട് തന്നെ ഇരുവരുടെയും പ്രണയവാര്‍ത്തയും എല്ലാവരിലും സന്തോഷം തന്നെയാണ് പകര്‍ന്നത്. എന്നാല്‍ ഇബ്രാഹിമിനെ കല്ല്യാണം കഴിക്കാന്‍ ദീപിക മതം മാറി മുസ്ലീമായത് വലിയ ചര്‍ച്ചയായിരുന്നു. മതംമാറിയ ദീപിക ഫൈസ എന്ന പുതിയ പേരും സ്വീകരിച്ചിരുന്നു. ഇതിനെതിരെ പല ആരാധകരം താരത്തെ വിമര്‍ശിച്ചിരുന്നു. എതിനാണ് മതം മാറിയതെന്ന ചോദ്യങ്ങളും പല കോണുകളില്‍ നിന്നും ഉണ്ടായി. എന്നാല്‍ അത് തികച്ചും തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അതില്‍ അഭിമാനം മാത്രമേ ഉള്ളു എന്നുമാണ് പ്രേക്ഷകരോട് പറയാനുള്ളത്. ‘അതെ ഞാന്‍ മതം മാറിയെന്നുള്ളത് സത്യമാണ്. അതെന്റെ വ്യക്തിപരമായ, സ്വകാര്യമായ കാര്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ കാര്യ കാരണങ്ങള്‍ മറ്റുള്ളവരോട് വെളിപ്പെടുത്തണമെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങള്‍ അഭിനേതാക്കള്‍ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായും മാധ്യമങ്ങളുമായും പങ്കുവച്ചിട്ടുള്ളതാണ്. പക്ഷെ ഇത് തികച്ചും വ്യക്തിപരമാണ്. മാത്രമല്ല എന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഞാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടുമില്ല. ആ വാര്‍ത്ത സത്യമാണ് ഞാന്‍ നിഷേധിക്കുന്നില്ല. എനിക്കും എന്റെ സന്തോഷത്തിനും വേണ്ടിയാണ് ഞാന്‍ ഇത് ചെയ്തത് എന്നതില്‍, എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. എന്റെ തീരുമാനങ്ങള്‍ക്കൊപ്പം എന്റെ കുടുംബവുമുണ്ട്. എന്റെ ഉദ്ദേശ്യം ആരെയും വേദനിപ്പിക്കാനുള്ളതല്ല. ഇതാണ് എന്റെ തീരുമാനം.’ ദീപിക പറഞ്ഞു തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് തങ്ങളെ അലട്ടാറില്ലെന്നും ഷോയിബ് പറഞ്ഞു.
അതെ, ഞാന്‍ മതം മാറി; നടനെ വിവാഹം ചെയ്യാന്‍ ഇസ്ലാംമതം സ്വീകരിച്ച നടിയുടെ വെളിപ്പെടുത്തല്‍
Tags: deepika kaakar