സ്വന്തം ലേഖകൻ
ന്യൂഡൽഹി: മലയാളി നവദമ്പതിമാരുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോകൾ അടങ്ങിയ മൊബൈൽ ഫോൺ ഡൽഹി വിമാനത്താവളത്തിൽ വച്ചു കളഞ്ഞു പോയി. ഒരു മണിക്കൂറോളം വിമാനത്താവളത്തെ വിറപ്പിച്ച ദമ്പതിമാർ തമ്മിലുണ്ടായ തർക്കം ഒടുവിൽ പൊലീസ് സ്റ്റേഷൻ വരെയെത്തി. രണ്ടു മണിക്കൂറിനു ശേഷം മൊബൈൽ ഫോൺ തിരികെ ലഭി്ച്ചപ്പോഴേയ്ക്കും ഇരുവർക്കും പോകാനുള്ള വിമാനവും കടന്നു പോയിരുന്നു.
കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവളത്തിലായിരുന്നു മലയാളി ദമ്പതിമാർ പൊലീസിനെയും വിമാനത്താവള അധികൃതരെയും വട്ടംകറക്കിയത്. കാശ്മീർ അടക്കമുള്ള സ്ഥലങ്ങളിൽ ഹണിമൂൺ യാത്രയ്ക്കു ശേഷം മടങ്ങിയെത്തിയതായിരുന്നു നവദമ്പതിമാർ വിമാനത്താവളത്തിൽ. ഇതിനിടെ യുവാവിനെ കയ്യിലിരുന്ന മൊബൈൽ ഫോൺ കളഞ്ഞു പോകുകയായിരുന്നു. ഇതോടെ ക്ഷുഭിതയായ ഭാര്യ യുവാവിനു നേരെ കയർത്തു. ഭർത്താവും തിരികെ കയർത്തതോടെ ഇരുവരും തമ്മിൽ വിമാനത്താവളത്തിനുള്ളിൽ വച്ചു പൊരിഞ്ഞ വാക്കേറ്റമായി.
തർക്കം രൂക്ഷമായി വിമാനത്താവളത്തിനുള്ളിൽ കയ്യേറ്റം വരെയുണ്ടാകുമെന്ന സ്ഥിതി എത്തിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. ഇതോടെയാണ് മൊബൈൽ ഫോണിലുണ്ടായിരുന്ന ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങളുടെ കഥ പൊലീസും അറിഞ്ഞത്. രണ്ടു പേരുടെയും ആദ്യ രാത്രിയുടേതടക്കം ഇരുപതോളം വീഡിയോകളാണ് മൊബൈൽ ഫോണിലുണ്ടായിരുന്നത്. ഇതോടെ പൊലീസും പുലിവാൽ പിടിച്ചു. തുടർന്നു വിമാനത്താവളത്തിലും, ഇരുവരും വിമാനത്താവളത്തിലേയ്‌ക്കെത്തിയ ടാക്‌സിയിലും പൊലീസ് പരിശോധന നടത്തി. ടാക്‌സിയുടെ സീറ്റിന്റെ ഇടയിൽകുടുങ്ങിയ മൊബൈൽ പൊലീസ് സംഘം ഇതിനിടെ കണ്ടെടുത്തു. എന്നാൽ, ഇതിനിടെ ഇരുവർക്കും കേരളത്തിലേയ്ക്കു വരുന്നതിനുള്ള വിമാനവും പോയിരുന്നു. തുടർന്നു പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീർത്ത് തൊട്ടടുത്ത ദിവസത്തിലെ വിമാനത്തിലാണ് ഇരുവരും മടങ്ങിയത്.