ദില്ലി: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ദില്ലിയിലും അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ ദില്ലി തീസ് ഹസാരി കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിക്കു ദില്ലിയില്‍ വച്ച് സരിത പണം കൈമാറിയെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. ദില്ലിയിലെ നവോദയ പ്രവര്‍ത്തകനായ ദിലീപിന്റെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനില്‍ നല്‍കിയ മൊ!ഴിയിലാണ് മുഖ്യമന്ത്രിക്കു ദില്ലിയില്‍ വച്ചു പണം നല്‍കിയെന്നു സരിത പറഞ്ഞത്. തോമസ് കുരുവിളയുടെ ഇടനിലയിലായിരുന്നു പണമിടപാട്. വിജ്ഞാന്‍ ഭവനില്‍വച്ചു മുഖ്യമന്ത്രിയുമായി കൂടിക്കാ!ഴ്ച നടത്തിയ ശേഷം ചാന്ദ്‌നി ചൗക്കില്‍ വച്ചു 2012 ഡിസംബര്‍ 27 ന് 1.90 കോടി കൈമാറിയെന്നാണ് സരിത മൊ!ഴി നല്‍കിയത്. ഇക്കാര്യം വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷൈനാണ് കോടതിയെ സമീപിച്ചിരുന്നത്.
കേരളത്തില്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പണമിടപാട് നടന്നത് ദില്ലിയിലാണെന്ന കാരണത്താലാണ് ദില്ലി കോടതി കേസില്‍ ഇടപെട്ടത്. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരായാണ് ദില്ലി കോടതി കേസെടുത്തിരിക്കുന്നതെന്നാണ് പ്രത്യേകത. ഇതിന്റെ നിയമപ്രശ്‌നം പരിഗണിച്ചശേഷമാണ് കോടതി നടപടി.സോളാര്‍ ഇടപാടില്‍ മുഖ്യനെതിരെ ഡല്‍ഹിയില്‍ കേസെടുക്കാന്‍ നീക്കം നടക്കുന്നുവെന്ന് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് മുന്‍പ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.സോളാര്‍ തട്ടിപ്പ് സിബിഐ അന്വേഷണത്തിലേക്ക് നീങ്ങുന്നതിന്റെ ആദ്യപടിയാണ് ഈ കേസെന്നാണ് വിലയിരുത്തപ്പെടുന്നത്.