ന്യുഡൽഹി:ഡൽഹിയിൽ ബിജെപിയെയും കോൺഗ്രസിനെയും ഞെട്ടിക്കുന്ന സർവേ . ദില്ലി ഇക്കുറിയും അരവിന്ദ് കെജ്രിവാളും കൂട്ടരും തന്നെ തൂത്തുവാരും എന്നാണ് എബിപി ന്യൂസ് സര്‍വ്വേയുടെ പ്രവചനം. 70 അംഗ ദില്ലി നിയമസഭയില്‍ 59 സീറ്റ് ആപ്പിനും 8 സീറ്റ് ബിജെപിക്കും 3 സീറ്റ് കോണ്‍ഗ്രസിനും ലഭിക്കും എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍. ആം ആദ്മി പാര്‍ട്ടിക്ക് 55 ശതമാനം വോട്ട് ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു.ഫെബ്രുവരി 18നാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്. രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് ഫെബ്രുവരി 11ന് അറിയാം.
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ ദില്ലിയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും വിധാന്‍ സഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന ഷൊയിബ് ഇക്ബാല്‍ ആണ് പാര്‍ട്ടി വിട്ട് ആം ആമ്ദിയില്‍ ചേര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയും ആപ് ദേശീയ കണ്‍വീനറും ആയ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് ആം ആദ്മി പാര്‍ട്ടി അംഗത്വമെടുത്തത്.
തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കേ ദില്ലിയിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും വിധാന്‍ സഭ മുന്‍ ഡെപ്യൂട്ടി സ്പീക്കറും ആയിരുന്ന ഷൊയിബ് ഇക്ബാല്‍ ആണ് പാര്‍ട്ടി വിട്ട് ആം ആമ്ദിയില്‍ ചേര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയും ആപ് ദേശീയ കണ്‍വീനറും ആയ അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് ആം ആദ്മി പാര്‍ട്ടി അംഗത്വമെടുത്തത്.
കോണ്‍ഗ്രസിന് 70ല്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനായിരുന്നില്ല. 67 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരിയപ്പോള്‍ ബിജെപിക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചു. കോണ്‍ഗ്രസ് വോട്ടുകളാണ് അടിയോടെ ആം ആദ്മി പാര്‍ട്ടിയിലേക്ക് ഒഴുകിയത്. 1998 മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് ദില്ലി ഭരിക്കുന്നത്. എന്നാല്‍ 2015ലെ തിരഞ്ഞെടുപ്പില്‍ അഴിമതിക്ക് എതിരായ വന്‍ ക്യാംപെയ്ന്‍ കോണ്‍ഗ്രസിനെ വേരോടെ പിഴുതെറിഞ്ഞു.
മാത്രമല്ല ദില്ലിയിലെ കോണ്‍ഗ്രസിന്റെ ജനകീയ മുഖമായിരുന്ന ഷീല ദീക്ഷിതിന്റെ മരണത്തോടെ പാര്‍ട്ടി സംവിധാനങ്ങള്‍ നിശ്ചലമായി. ഷീല ദീക്ഷിതിന് പകരം വെയ്ക്കാവുന്ന ഒരു നേതാവിനെ ഇതുവരെ കണ്ടെത്താന്‍ ദില്ലിയില്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. ഷീല ദീക്ഷിതിന്റെ മകനടക്കം ആ കുറവ് നികത്താനായിട്ടില്ല. മാത്രമല്ല അരവിന്ദ് കെജ്രിവാളിന് ദില്ലിയിലെ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതിച്ഛായയുണ്ട് താനും.
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമാണ് നിലവിലെ സാഹചര്യം എന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് വന്‍ വെല്ലുവിളിയാണ് 2020ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഷീല ദീക്ഷിതിന് ശേഷം ജനകീയമായ ഒരു നേതാവിനെ ദില്ലിയില്‍ മുന്നോട്ട് വെയ്ക്കാനില്ല എന്നത് തന്നെയാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാനവെല്ലുവിളി. അരവിന്ദ് കെജ്രിവാള്‍ തിരഞ്ഞെടുപ്പില്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ആശങ്കയിലാണ്. അതിനൊപ്പം തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് നേതാക്കള്‍ ആം ആദ്മി പാര്‍ട്ടിയിലേക്ക് കളം മാറ്റി ചവിട്ടുന്നതും കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.