കോട്ടയം :
പത്ത് മാസമായി രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷകപ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ശനിയാഴ്ച വൈകുന്നേരം മേഖലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തും. ആക്ഷന്‍ കൗൺസില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും സമരസമിതിയുടെയും ആഭിമുഖ്യത്തിലാണ് സദസ്സ് സംഘടിപ്പിക്കുന്നത്.
കാര്‍ഷികോല്പന്നങ്ങളെയും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവ് വയ്ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികബില്ലുകള്‍ പിന്‍വലിക്കുക, സബ്സിഡി ഇല്ലാതാക്കുന്ന വൈദ്യുതി ബില്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കര്‍ഷകര്‍ നാളുകളായി പ്രക്ഷോഭത്തിലാണ്.
കോട്ടയം മേഖലാ ഐക്യദാര്‍ഢ്യ സദസ്സ് 5 മണിക്ക് തിരുനക്കരയില്‍ എന്‍ജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായര്‍ ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂർ, പാമ്പാടി, വൈക്കം, കടുത്തുരുത്തി, പാലാ, മുണ്ടക്കയം, പൊന്‍കുന്നം, ചങ്ങനാശ്ശേരി എന്നീ കേന്ദ്രങ്ങളിലും സദസ്സ് നടക്കും.