
ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായ അഭ്യര്‍ത്ഥനയുമായി പത്രങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന്റെ പരസ്യം. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചിത്രത്തോടൊപ്പം നല്‍കിയ പരസ്യത്തില്‍ കേരളത്തിലെ പ്രളയക്കെടുതിയുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ഓരോരുത്തരും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. കേരളം അതിരൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണ്. അതിനാല്‍ കേരളത്തിലെ നമ്മുടെ സഹോദരി സഹോദരന്‍മാരെ സഹായിക്കാന്‍ നിങ്ങള്‍ മഹാമനസ്‌കത കാണിക്കണം കെജ്രിവാള്‍ അറിയിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും മറ്റു കാര്യങ്ങളും വ്യക്തമായി തന്നെ പരസ്യത്തിലുണ്ട്. ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കാനുള്ള വെബ് വിലാസവും നല്‍കിയിട്ടുണ്ട്. സഹായം പണമായോ, വസ്ത്രങ്ങളായോ എങ്ങനെ വേണമെങ്കിലും നല്‍കാമെന്നും പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡല്‍ഹിയിലെ എല്ലാ എസ്.ഡി. എം ഓഫീസുകളിലും സഹായങ്ങള്‍ കൈമാറാം.