ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജിനെതിരെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് നാരദാ ന്യൂസിനെതിരെ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ബിഷപ്പ് കെപി യോഹന്നാന്റെ ബിവീവേഴ്‌സ് ചര്‍ച്ചിനെക്കുറിച്ച് ഇനി ഒരു വാര്‍ത്തയും പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്നാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ജോജോ ജോസാണ് ബിലീവേഴ്‌സ് ചര്‍ച്ചിന് വേണ്ടി ഹാജരായത്. ബിലീവേഴ്‌സ് ചര്‍ച്ചിനെക്കുറിച്ച് ഇനി വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ കഴിയാത്ത രീതിയില്‍ ഇന്‍ങ്ക്ഷന്‍ ഓര്‍ഡറാണ് വന്നിരിക്കുന്നത്. മെഡിക്കല്‍ കോളജ് തുടങ്ങാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് വഴിവിട്ട സഹായം ലഭിച്ചു എന്ന രീതിയില്‍ നാരദ ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.
നാരദ ന്യൂസിനെതിരെയും ഉടമ മാത്യു സാമുവലിനെതിരെയും ഇതിന് മുമ്പും ഇത്തരത്തില്‍ പരാതികള്‍ ഉയര്‍ന്നിരുന്നു. സംസ്ഥാനത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെ ചില നേതാക്കന്മാരെയും ചില ഉന്നത ഉദ്യോഗസ്ഥരെയും ഹണി ട്രാപ്പില്‍ കുരുക്കാനും പണം തട്ടാനും ശ്രമിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ബിഷപ്പ് കെപി യോഹന്നാന്റെ കീഴിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് തിരുവല്ലയില്‍ ആരംഭിച്ച സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നൂറ് മെഡിക്കല്‍ സീറ്റുകള്‍ അനുവദിച്ചതില്‍ അപാകതയുണ്ടെന്നും മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധന നടക്കുന്ന വേളയില്‍ വേണ്ടത്ര സൗകര്യം ആശുപത്രിയില്‍ ഇല്ലായിരുന്നു എന്ന രീതിയിലാണ് നാരദ ന്യൂസ് വാര്‍ത്ത നല്‍കിയത്.