ദില്ലി: ഡല്‍ഹി ഐഐടി ക്യാമ്പസില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്. മഞ്ജുള ദേവക്ക് എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. ക്യാമ്പസിലെ നളന്ദ അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ ഫാനിലായിരുന്നു തുങ്ങി മരിച്ചത്.ഇന്ന് രാവിലെ ഏഴരയോടെ മറ്റു വിദ്യാര്‍ത്ഥികളാണ് മഞ്ജുളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭോപ്പാല്‍ സ്വദേശിനിയായ മഞ്ജുള വിവാഹിതയാണ്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ഐഐടി ക്യാമ്പസിലെ നളന്ദ അപ്പാര്‍ട്ട്മെന്‍റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയാണ് യുവതിയെ കണ്ടെത്തിയത്.
‘രാവിലെ ഏഴേ മുക്കാലോടെയാണ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വരുന്നത്. അവിടെയത്തിയപ്പോള്‍ നളന്ദാ അപ്പാര്‍ട്ട്‌മെന്റിലെ 413 നമ്പര്‍ മുറിയില്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് വ്യക്തമല്ല. അന്വേഷണം നടത്തി വരികയാണ്.’ ദല്‍ഹി സൗത്ത് അഡീഷണല്‍ ഡി.സി.പി ചിന്മോയ് ബിഷ്വാല്‍ പറയുന്നു.
വാട്ടര്‍ റിസോഴ്സസിലെ വിദ്യാര്‍ത്ഥിയായിരുന്ന റിതേഷ് വിര്‍ഹയെയാണ് മഞ്ജുള വിവാഹം കഴിച്ചത്.സംഭവത്തിന് ശേഷം പോലീസാണ് ഭോപ്പാലിലുള്ള മഞ്ജുളയുടെ കുടുബാംഗങ്ങളെ വിവരമറിയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയാണെന്ന് തെളിയിക്കുന്ന മറ്റ് തെളിവുകളൊന്നും മുറിയില്‍ നിന്ന് ലഭിച്ചിട്ടില്ല. മരണത്തിന് പിന്നിലുള്ള കാരണം എന്താണെന്നും വ്യക്തമല്ല. ഹോസ്റ്റല്‍ വാര്‍ഡനില്‍ രാത്രി എട്ടുമണിയോടെ ലഭിച്ച ഫോണ്‍കോളിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവസ്ഥലത്തെത്തുന്നത്. അടുത്ത റൂമിലുണ്ടായിരുന്ന യുവതിയാണ് മഞ്ജുളയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ദില്ലി എയിംസ് ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.കഴിഞ്ഞ മാസം ദല്‍ഹി ഐ.ഐ.ടിയിലെ മറ്റൊരു പെണ്‍കുട്ടി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.