ദിവസവും രണ്ടു ലക്ഷത്തിന്റെ കച്ചവടം മാത്രം നടക്കുന്ന ജ്വല്ലറിയില്‍ നാലുമണിക്കൂറിനിടയില്‍ നടന്നത് 75 കോടിയുടെ വില്‍പ്പന

ന്യൂഡല്‍ഹി: നോട്ട് നിരോധനം നടന്ന അന്ന് രാത്രി മാത്രം ഡല്‍ഹിയിലെ ഒരു സ്വര്‍ണ്ണകടയില്‍ നടന്നത് 75 കോടിയുടെ കച്ചവടം.

ദിവസസേന രണ്ടുലക്ഷതത്തില്‍ത്താഴെ രൂപയുടെ മാത്രം കച്ചവടം നടക്കുന്ന ജൂവലറിയിലാണ് നാല് മണിക്കൂറിനിടെ കോടികളുടെ കച്ചവടം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായുള്ള കച്ചവടമാണ് ഇതെന്ന് ആദായനികുതി വകുപ്പ് ഉറപ്പിക്കുന്നു.ന്യൂഡല്‍ഹിയിലെ മൂന്ന് സാധാരണ ജൂവലറികളില്‍ അന്നേദിവസം നാല് മണിക്കൂറിനിടെ 100 കോടിയുടെയെങ്കിലും കച്ചവടം നടന്നിട്ടുണ്ടെന്നാണ് നികുതി വകുപ്പിന്റെ കണക്കുകൂട്ടല്‍. ഇവിടെ നടന്ന സ്വര്‍ണവ്യാപാരത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാന്ദ്നി ചൗക്കിലെ കുച്ചു മഹാജനി ഏരിയയിലുള്ള കുന്ദന്‍ കെയര്‍ പ്രോഡക്ട്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 200 മുതല്‍ 250 കിലോ വരെ സ്വര്‍ണം വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. 75 കോടിയുടെ വ്യാപാരം നടന്നുവെന്നാണ് കണക്കാക്കുന്നത്

ഈ നാലുമണിക്കൂറിനിടെ കടയിലെത്തിയ ഓരോ ഉപഭോക്താവും രണ്ടുലക്ഷം രൂപയില്‍ത്താഴെയുള്ള കച്ചവടമാണ് നടത്തിയത്. പാന്‍ നമ്പര്‍രേഖപ്പെടുത്താതിരിക്കുന്നതിനാണിത്. രണ്ടുലക്ഷത്തില്‍ത്താഴെയുള്ള കച്ചവടത്തിന് പാന്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടതില്ലെന്നതാണ് ഇവര്‍ ദുരുപയോഗം ചെയ്തത്. ആദായനികുതി വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിനുശേഷം മറ്റ് ഏജന്‍സികളെക്കൂടി ഉള്‍പ്പെടുത്തി വിപുലമായ അന്വേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിന്റെയും സഹായവും തേടും.

എന്നാല്‍, ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ വ്യാപാരം നടന്നിട്ടില്ലെന്ന് കെസിപിഎല്ലിന്റെ ഡയറക്ടര്‍ ദീപക് ഗുപ്ത പറഞ്ഞു. കടയില്‍ പരിശോധനയ്ക്കെത്തിയ ആദായ നികുതി വകുപ്പ് അധികൃതര്‍ക്ക് എല്ലാ രേഖകളും നല്‍കിയതായും ദീപക് പറയുന്നു. എന്നാല്‍, നവംബര്‍ എട്ടിനുശേഷമുള്ള ഏതാനും ദിവസങ്ങള്‍കൊണ്ട് കെസിപിഎല്‍ 90 കോടിയോളം രൂപയുടെ പഴയ കറന്‍സി ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്തതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ആക്സിസ് ബാങ്കിന്റെ വിവിധ ശാഖകളില്‍ നടത്തിയ ഡിപ്പോസിറ്റിനെക്കുറിച്ചാണ് അധികൃതര്‍ അന്വേഷിക്കുന്നത്.

Top