നേച്ചർ ഡെസ്‌ക്
ന്യൂഡൽഹി: ലോകത്തിൽ അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് രാജ്യ തലസ്ഥാനമെന്നു റിപ്പോർട്ടുകൾ. അന്തരീക്ഷം ഏറ്റവും മലിനമായ നഗരങ്ങളിൽ ലോകത്ത് ഒന്നാം സ്ഥാനം ഡൽഹിക്കാണെന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിൽ വ്യക്തമായിരിക്കുന്നത്. ലോകത്ത് പ്രതിവർഷം 12.6 മില്യൺ ആളുകളാണ് മോശം അന്തരീക്ഷവായു ശ്വസിക്കുന്നതു മൂലം കൊല്ലപ്പെടുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്ന് അന്തരീക്ഷ മലിനീകരണം മൂലം സാധാരണക്കാർക്കുണ്ടാകുന്ന രോഗങ്ങളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. 12.6 മില്യൺ ആളുകൾ ഇത്തരത്തിൽ കൊല്ലപ്പെടുമ്പോൾ ഇവരിൽ ഏറെപ്പേർക്കും സ്‌ട്രോക്ക്, ഹാർട്ട് അറ്റാക്ക്, കാൻസർ എന്നിവ അടക്കമുള്ള ഗുരുതര രോഗങ്ങൾ ബാധിക്കുന്നത് അന്തരീക്ഷത്തിൽ നിന്നുള്ള മോശം സാഹചര്യത്തെ തുടർന്നാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിതരുന്നു.
ഏഷ്യയുടെ സൗത്ത് ഈസ്റ്റ് ഭാഗങ്ങളിൽ മാത്രം പ്രതിവർഷം 3.8 മില്യൺ ആളുകളാണ് ഇത്തരത്തിൽ അന്തരീക്ഷ മലിനീകരണം മൂലം കൊല്ലപ്പെടുന്നത്. ഇക്കാര്യത്തിലും സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. പരിസര മലിനീകരണത്തിൽ ബംഗ്ലാദേശ്, ഭൂട്ടാൻ, നോർത്ത് കൊറിയ, ഇന്തോനേഷ്യ, മാല്ദ്വീവ്‌സ്, മ്യാൻമാർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ്, ടിമോൽ ലെസ്റ്റ് എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യക്ക് പിന്നിൽ മാത്രമേ എത്തൂ. 2006 ൽ 13 മില്യൺ ആളുകൾ ലോകത്ത് മരിച്ചപ്പോൾ ഇത്തവണ മരണ സംഖ്യ കുറഞ്ഞിട്ടുണ്ട്. എന്നാലും, ഇത്തവണ മരിച്ച ആളുകളിൽ ഏറെയും അന്തരീക്ഷ മലിനീകരണത്തിന്റെ ദുരിതം അനുഭവിച്ചു മരിച്ചവരാണെന്നാണ് കണക്കുകൾ വ്്യക്തമാക്കുന്നത്.