ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് ലക്കുകെട്ട മലായളി പോലീസുകാരന്‍ ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ തംരഗമായിരുന്നു. ഈ ദൃശ്യങ്ങള്‍ ദേശിയ മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഡല്‍ഹി പോലീസിന്റെ അപമാന മുഖമായി ഇയാള്‍ മാറി. ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. പക്ഷെ മദ്യപിച്ചിട്ടല്ല ആരോഗ്യ സ്ഥിതി മോശമായതിനാല്‍ തളര്‍ന്നു വീഴുകയായിരുന്നു എന്നതാണ് സത്യമെന്നത് വളരെ വൈകിയാണ് പുറത്ത് വന്നത്.
തെറ്റായ രീതിയില്‍ വീഡിയോ പ്രചരിച്ചതിനെതിരെ സുപ്രീം കോടിതിയെ സമീപിച്ചിരിക്കുകയാണ്
പൊലീസിലെ ഹെഡ്‌കോണ്‍സ്റ്റബിളും മലയാളിയുമായ പികെ സലീം. മദ്യപിച്ച് ലക്കുകെട്ട് രീതിയില്‍ സലീം മെട്രോയില്‍ യാത്ര ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌ട്രോക്ക് രോഗ ബാധിതനും, മസ്തിഷ്‌ക്കാഘാതവും ബാധിച്ച സലീം ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ മദ്യപിച്ച രീതിയില്‍ കാണപ്പെട്ടതാണെന്ന് ഡല്‍ഹി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സസ്‌പെന്‍ഷിലായ സലിമിനെ തിരിച്ചെടുക്കുകയും ചെയ്തു.
തുടര്‍ന്നാണ് തന്റെ പേരില്‍ പ്രചരിച്ച വീഡിയോ യൂട്യബൂില്‍ നിന്നും മറ്റു സോഷ്യല്‍മീഡിയ സൈറ്റുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സലീം സുപ്രീംകോടതിയെ സമീപിച്ചത്. ദില്ലി സര്‍ക്കാരും, മെട്രോ റെയില്‍ കോര്‍പ്പറേഷനും,പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഇക്കാര്യത്തില്‍ ഉചിത തീരുമാനം എടുക്കണമെന്നും സലീം ആവശ്യപ്പെട്ടു. ആരോഗ്യപരമായ പ്രശനങ്ങളാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള സലിം കേരളത്തില്‍ ചികിത്സയിലാണ്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ശരീരത്തിന്റ ഒരു ഭാഗം ഭാഗികമായി തളര്‍ന്നിരുന്നു. മുഖത്തിന്റെ ഒരു വശം കേടുകയും ചെയ്തു. ഭര്‍ത്താവിന്റെ മാനഹാനി വാര്‍ത്ത കേട്ട് സലിമിന്റെ ഭാര്യക്ക് മസ്തിഷക്കാഘാതം സംഭവിച്ചിരുന്നു.