ന്യൂഡല്‍ഹി: അല്‍ക്വയ്ദയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 41കാരനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ സമ്പാള്‍ സ്വദേശിയായ ആസിഫിനെയാണ് ഡല്‍ഹി പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്.
തലസ്ഥാനസ്ഥാനത്ത് തീവ്രവാദ ആക്രമണം നടത്താന്‍ നീക്കമുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ഭീകരാക്രമണം നടത്താന്‍ ആസിഫും കൂട്ടാളികളും ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. എല്‍.ഇ.ടിയില്‍ നിന്ന് ട്രെയിനിംഗ് നേടിയ രണ്ട് ജിഹാദികളെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം അല്‍ക്വയ്ദ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹി, മുംബൈ, ബംഗലൂരു എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.