സ്‌പോട്‌സ് ഡെസ്‌ക്
ന്യൂഡൽഹി: ഐഎസ്എല്ലിന്റെ സെമിഫൈനലിൽ 120 മിനിറ്റും കേരളത്തെ വിറപ്പിച്ചു നിർത്തിയ ഡൽഹി ഡൈനാമോസിനെ പെനാലിറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയത് സന്ദീപ് നന്ദിയുടെ ചിരി…! ഡൽഹിയുടെ ആക്രമണനിരയെ നിശ്ചിത സമയത്തും അധിക സമയത്തും തടഞ്ഞു നിർത്തിയ ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സന്ദീപ് നന്ദിയുടെ ചിരിയാണ് സെമിയിൽ ഡൽഹിയുടെ താളെ തെറ്റിച്ചത്. ഗോൾ മുഖത്ത് എതിർ കളിക്കാരനെ ചിരിച്ചു കാണിക്കാനുള്ള തന്ത്രം നന്ദിക്ക് ഉപദേശിച്ചു നൽകിയത് ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് സ്റ്റീവ് കോപ്പലായിരുന്നു.
പെനാലിറ്റി കിക്ക് എടുക്കാൻ ഡൽഹിയുടെ സൂപ്പർ താരം ഫ്‌ളോറൻസ് മലൂദ എത്തുമ്പോൾ ഒരു ഗോളിനു മുന്നിലായിരുന്നു കേരളം. ഗോൾ മുഖത്ത് സമ്മർദത്തോടെ എത്തിയ ഫ്‌ളോറൻസ് നോക്കി മലൂദയെ പുഞ്ചിരിക്കുകയായിരുന്നു ഗോളി സന്ദീപ് നന്ദി. ഇതോടെ തന്ത്രം പിഴച്ചു പോയ മലൂദ ഷോട്ട് പുറത്തേയ്ക്കു അടിച്ചു പറത്തി. തൊട്ടു പിന്നാലെ കേരളത്തിലെ ഗോൾ പുറത്തേയ്ക്കടിച്ചു കളത്ത് അന്റോണിയോ ജെർമ്മൻ കേരള നിരയെ ഞെട്ടിച്ചു. എന്നാൽ, ചിരിയുടെ തന്ത്രം തന്നെ പുറത്തെടുത്ത നന്ദി, ഡൽഹിയുടെ ബ്രൂണോ പെലിസാരിയുടെ ഷോട്ട് ആകാശത്തിലേയ്ക്കു പറത്തുകയായിരുന്നു. കേരളത്തിന്റെ മൂന്നാം കിക്കെടുത്ത ബെൽഫോർട്ട് കൃത്യമായി പന്ത് വലയിൽ എത്തിച്ചതോടെ രണ്ടു ഗോളിന്റെ ലീഡ് കേരളം സ്വന്തമാക്കി. പിന്നാലെ എത്തിയത് ബ്രസീലിയൻ താരം മെമ്മോയായിരുന്ന ഡൽഹിയ്ക്കു വേണ്ടി ഗോളെടുക്കാൻ എത്തിയത്. വലത്തേയ്ക്കു കിക്കെടുക്കാൻ തയ്യാറെടുത്ത മെമ്മോ അവസാന നിമിഷം തീരുമാനം മാറ്റാൻ തയ്യാറെടുത്തത് നന്ദിയുടെ ഒറു മൂവ്‌മെന്റ് കൊണ്ടു മാത്രമായിരുന്നു. നന്ദി വലത്തേയ്ക്കു ചാടാൻ തയ്യാറെടുത്തത് കണ്ട മെമോ തന്റെ കിക്കിന്റെ പൊസിഷൻ മാറ്റി. തൊട്ടടുത്ത സെക്കൻഡിൽ തന്നെ ഇടത്തേയ്ക്കു ചാടിയ നന്ദി മെമ്മോയുടെ കിക്ക് തടുത്തിട്ടു.
നിശ്ചിത സമയത്തും, അധികസമയത്തും കൃത്യമായി നന്ദി നടത്തിയ ഇടപെടലുകളാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം പെനാലിറ്റി ഷൂട്ട്ഔട്ട് വരെ എത്തിച്ചത്. ഡൽഹിയുടെ മുന്നേറ്റ നിരയിൽ തകർത്തു കളിച്ചിരുന്ന മലൂദയുടെയും, മാഴ്‌സലിന്നോയുടെയും കിക്ക് നന്ദി നിരവധി തവണ തടഞ്ഞിട്ടിരുന്നു. നിശ്ചിത സമയത്ത് 2-1 നു മുന്നിലായിരുന്നു. കൊച്ചിയിലെ വിജയത്തിൽ തുടർന്നു രണ്ടു ഗോളിന്റെ സമനില പിടിച്ചതോടെയാണ് കളി അധികസമയത്തേയ്ക്കും പെനാലിറ്റി ഷൂട്ടൗട്ടിലേയ്ക്കും കടന്നത്.