ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥിയുടെ കൊലപാതകം;മൂന്ന്​ പേര്‍ അറസ്​റ്റില്‍.. പ്രതിഷേധക്കാര്‍ കടകള്‍ക്ക് തീയിട്ടു.

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സമീപത്തെ പാന്‍മസാല വില്‍പ്പന കടക്കാരനും രണ്ട് മക്കളുമാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ ഇന്നലെയാണ് മലയാളി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ചത്. പാലക്കാട് കോട്ടായി സ്വദേശി ഉണ്ണിക്കൃഷ്ണെന്‍റ മകന്‍ രജത് ആണ് മരിച്ചത്. ഡല്‍ഹിയില്‍ മയൂര്‍വിഹാര്‍ ഫേസ് മൂന്നില്‍ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.

ട്യൂഷന്‍ കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന രജത് അടക്കമുള്ള നാല് മലയാളി വിദ്യാര്‍ഥികളെ പാന്‍മസാല വില്‍പനക്കാന്‍ അടുത്തേക്ക് വിളിച്ചു. കടയിലെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളുമായി തര്‍ക്കമുണ്ടായി. പിന്നീട് കുട്ടികളെ സമീപത്തുള്ള പാര്‍ക്കിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ രജതിനെ ആശുപത്രിയിലെത്തിച്ച് വില്‍പനക്കാര്‍ കടന്നുകളഞ്ഞു. ക്രൂരമായ മര്‍ദനമേറ്റ രജത് അരമണിക്കൂറിന് ശേഷം മരണപ്പെടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ മലയാളികള്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മയൂര്‍ വിഹാറിലെ രണ്ട് കടകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. വൈകിട്ട് മയൂര്‍ വിഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചാണ് അക്രമാ സക്തമായത്. സംഭവ സ്ഥലത്ത് കൂടുതല്‍ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ആളുടെ പാന്‍മസാല കട മയൂര്‍ വിഹാറിലെ താമസക്കാരായ മലയാളികള്‍ തല്ലിത്തകര്‍ത്തിരുന്നു. മലയാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മയൂര്‍ വിഹാര്‍ ഫേസ് മൂന്നിലെ കടകളെല്ലാം പോലീസ് അടപ്പിച്ചിരിക്കുകയാണ്.

 

Top