ന്യൂഡല്‍ഹി: ലൈംഗികമായി അപമാനിച്ചെന്ന വനിതാഡോക്ടറുടെ പരാതിയെ തുടര്‍ന്ന് അവിടത്തെ 26 നഴ്‌സുമാരെ സ്ഥലംമാറ്റി.ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ട് ഡല്‍ഹി സര്‍ക്കാറിന്റെ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. വനിതാഡോക്ടറെ അപമാനിച്ച സംഭവത്തെ തുടര്‍ന്ന് നഴ്‌സുമാര്‍ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് സ്ഥലംമാറ്റം ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. ലൈംഗികമായി അപമാനിക്കപ്പെട്ട വനിതാഡോക്ടര്‍ ഡല്‍ഹി വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. സമാനമായപരാതികള്‍ നേരത്തേയും ഉന്നയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും വനിതാ ഡോക്ടര്‍ പറയുന്നു.
ഡോക്‌ടറിന് നേരെയുണ്ടായ സംഭവത്തെ തുടര്‍ന്ന് നഴ്‌സുമാര്‍ സ്‌ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു.സുരക്ഷാപ്രശ്‌നം ഉന്നയിച്ചതോടെയാണ് ഇവര്‍ക്ക് പകരം മെയില്‍ നഴ്‌സുകളെ ഇവിടേക്ക് അയച്ചത്. തങ്ങള്‍ക്ക് ഇത്തരം സംഭവങ്ങളില്‍നിന്ന് സര്‍ക്കാര്‍ സുരക്ഷനല്‍കണം. സര്‍ക്കാര്‍ ഇതില്‍നിന്ന് ഒളിച്ചോടുകയാണെന്നും കത്തില്‍ പറയുന്നു. സ്‌ഥലം മാറ്റം ഒരു പരിഹാരമല്ലെന്നും പറഞ്ഞു.
ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെട്ട വനിതാഡോക്‌ടര്‍ ഡല്‍ഹി വനിതാ കമ്മിഷനെ സമീപിച്ചതിനെ തുടര്‍ന്ന് തിഹാറിലെ വനിതാ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണവും വിവരങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ തിഹാര്‍ അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. സമാന സംഭവത്തില്‍ മുമ്പും പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്.
നടപടിയെടുത്തതിന്റെ വിശദമായ റിപ്പോര്‍ട്ട് നല്‍കാനും തിഹാര്‍ ജയില്‍ ഡയറക്‌ടര്‍ ജനറലിനോട് വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. 2012 മുതല്‍ ഇതുവരെ തിഹാറില്‍നടന്ന ഇത്തരം സംഭവങ്ങള്‍ സംബന്ധിച്ച പരാതികളും വിവരങ്ങളും നല്‍കാനും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.