ലക്ഷ്മിനായര്‍ ഡോക്ടറേറ്റ് നേടിയത് വളഞ്ഞ വഴിയില്‍ ? അന്വേഷണമാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് പരാതി

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മിനായരുടെ വിദ്യാഭ്യാസ യോഗ്യതയും വ്യാജമാണോ…? ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനിടിയിലാണ് പുതിയ വിവാദവുമുയരുന്നത്. പ്രിന്‍സിപ്പാളിന്റെ മാത്രമല്ല അവരുടെ സഹോദരനായ അഭിഭാഷകന്റെ വിദ്യാഭ്യാസ യോഗ്യതക്കെതിരെയും പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുവരും അനധികൃതമായാണ് ഡോക്ടറേറ്റ് അടക്കം നേടിയതെന്നാണ് ആക്ഷേപം.

ഇത് സംബന്ധിച്ച് ഗവര്‍ണ്ണര്‍ക്കും വിദ്യാഭ്യാസ മന്ത്രിയ്ക്കും പരാതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ആയിരുന്ന ജെ.വി വിളനിലത്തിനെതിരെ, വിദ്യാര്‍ത്ഥി സമരം കത്തിനിന്ന 1990കളില്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു, ലക്ഷ്മി നായരുടെ അച്ഛനും ലോ അക്കാദമി ഡയറക്ടറുമായ ഡോ. എന്‍ നാരായണന്‍ നായര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭരണസ്തംഭനം മുതലെടുത്ത് നാരായണന്‍ നായര്‍ അനധികൃതമായി മക്കള്‍ക്ക് ബിരുദവും ബിരുദാനന്തര ബിരുദവും നേടിക്കൊടുത്തു എന്നാണ് ആക്ഷേപം. അന്ന് സര്‍വ്വകലാശാല നിയമ വകുപ്പ് മേധാവിയും ഡീനുമായിരുന്നത് ഇരുവരുടേയും അമ്മാവന്‍ എന്‍.കെ ജയകുമാറായിരുന്നു. അച്ഛനും അമ്മാവനും താക്കോല്‍ സ്ഥാനത്തുണ്ടായിരുന്നപ്പോള്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം ചെയ്തതും ലോ അക്കാദമിയിലെ അധ്യാപകര്‍ തന്നെയായിരുന്നു.

ഭാവി മരുമകള്‍ക്ക് അനധികൃതമായി മാര്‍ക്ക് നല്‍കിയെന്ന് വ്യക്തമായതിന് പിന്നാലെയാണ്, ലക്ഷ്മി നായരുടെ ബിരുദത്തിലും സംശയം ഉയരുന്നത്. ലക്ഷ്മി നായരുടെ മകളുടെ റാങ്ക് മാറ്റമാണ് മറ്റൊരു വിവാദം. ഒന്നാം റാങ്ക് മൂന്നാം റാങ്കായതിനെ കുറിച്ച്, സര്‍വ്വകലാശാല അന്വേഷണം പോലും നടത്തിയില്ലെന്നാണ് ആക്ഷേപം. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് പുതിയ പരാതികള്‍ ഉയരുമ്പോഴാണ് പഴയ സംഭവങ്ങള്‍ കൂടി അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നത്.

Top