നോട്ടുകള്‍ പൂര്‍ണമായും എത്തിയിട്ടില്ല; 147, കോടി രൂപയുടെ നോട്ടുകള്‍ സഹകരണ ബാങ്കുകളില്‍

നോട്ടു അസാധുവാക്കിയതിനു ശേഷവും 147 കോടിയുടെ പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ ഇപ്പോഴും സഹകരണ ബാങ്കുകളില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിച്ചതിനു ശേഷവും ഇനിയും അസാധുവായ നോട്ടുകള്‍ ബാങ്കില്‍ തിരിച്ചെത്താdemonനുണ്ടന്ന് റിസര്‍ ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. നവംബര്‍ എട്ടിലെ നോട്ട് പിന്‍വലിക്കലിന് ശേഷം തിരിച്ചെത്തിയ 1000 രൂപ നോട്ടുകളുടെ കണക്കുകള്‍ ആര്‍ബിഐ പുറത്തു വിട്ടിരന്നു് . സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്ന 99 ശതമാനം 1000 രൂപ നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തിയെന്ന് ആര്‍ബിഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇനിയും നോട്ടുകള്‍ തിരിച്ചെത്താനുണ്ടെന്നാണ് ആര്‍ബിഐയുടെ വാദം.

അസാധുവാക്കിയ നോട്ടുകളുടെ കണക്ക് പ്രതിപക്ഷം ആരാഞ്ഞപ്പോള്‍ അസാധുവാക്കിയ നോട്ടുകള്‍ പൂര്‍ണ്ണമായും റിസര്‍വ് ബാങ്കിലെത്തിയിട്ടില്ലെന്നായിരുന്നു റിസര്‍ ബാങ്കിന്റെ മറുപടി പോസ്റ്റോഫീസുകളിലും സഹകരണബങ്കുകളിലും അസാധുവാക്കിയ നോട്ടുള്‍ പൂര്‍ണ്ണമായും ബാങ്കില്‍ നിക്ഷോപിച്ചിട്ടില്ലെന്നും റിസര്‍ബാങ്ക് ഗവര്‍ണര്‍ അന്ന് അറിയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top