കൊല്‍ക്കത്ത: നോട്ട് നിരോധത്തിന് മണിക്കൂറുകള്‍ മുമ്പ് ബിജെപി പശ്ചിമബംഗാള്‍ ഘടകം ഒരു കോടി രൂപ ബാങ്കില്‍ നിക്ഷേപിച്ചത് വിവാദമാകുന്നു. നോട്ട് നിരോധനം വേണ്ടപ്പെട്ടവര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നുള്ള വാദഗതികള്‍ ഇതേടെ സത്യമാണെന്ന് സംശയത്തിനിട നല്‍കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ബാങ്കിന്റെ കൊല്‍ക്കത്ത സെന്‍ട്രല്‍ അവന്യൂ ബ്രാഞ്ചിലെ 554510034 എന്ന അക്കൗണ്ടിലാണ് നവംബര്‍ എട്ടാം തീയതി രണ്ടു തവണയായി 60 ലക്ഷവും 40 ലക്ഷവും വീതം നിക്ഷേപിച്ചത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാത്രമായാണ് തുക അടച്ചിരിക്കുന്നത്. ബിജെപി പശ്ചിമ ബംഗാള്‍ യൂണിറ്റിന്റെ പേരിലുളള അക്കൗണ്ടാണിതെന്ന് കൊല്‍ക്കത്തയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ടു ചെയ്തു.
ഇതു മാത്രമല്ല. ഇതേ ബ്രാഞ്ചിലെ 6365251388 എന്ന അക്കൗണ്ടില്‍ നവംബര്‍ ഒന്നു മുതല്‍ ആറു വരെ അനേകം തവണയായി അമ്പതു ലക്ഷത്തിന്റെയും 75 ലക്ഷത്തിന്റെയും നിക്ഷേപം നടന്നിട്ടുണ്ട്. ഈ അക്കൗണ്ടും ബിജെപി പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ പേരുള്ളതാണ്.
നിക്ഷേപിച്ചത് ബിജെപിയുടെ സ്വന്തം പണമാണോ ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ കൈവശം വച്ചിരുന്ന പണമാണോ എന്നു വ്യക്തമല്ല. രണ്ടാമത്തെ സാധ്യതയാണെങ്കില്‍ അതിഭീമമായ സാമ്പത്തികനേട്ടം നോട്ടു പിന്‍വലിക്കല്‍ തീരുമാനത്തിലൂടെ ബിജെപിയ്ക്കുണ്ടായി എന്നു കരുതേണ്ടി വരും. അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപാര്‍ടിയുടെ അക്കൗണ്ടിലൂടെ നാട്ടിലെ കള്ളപ്പണം വെളുപ്പിച്ചെടുക്കാവുന്ന സാഹചര്യത്തിലേയ്ക്കാണ് ഈ വെളിപ്പെടുത്തല്‍ വിരല്‍ ചൂണ്ടുന്നത്.
ഏതായാലും അറിയിക്കേണ്ടവരെ മുന്‍കൂട്ടി അറിയിച്ചു തന്നെയാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചത് എന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. രാജ്യവ്യാപകമായി ബിജെപി ഘടകങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ത്താന്‍ ഈ വാര്‍ത്ത പ്രതിപക്ഷത്തിന്