പെരുമ്പാവൂര്‍: പല്ലുവേദനയുമായി ക്ലിനിക്കിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഡോക്ടറുടെ ശ്രമം. ഡോക്ടര്‍ ടോംസാണ് ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. പെരുമ്പാവൂരിലെ വെജിറ്റബിള്‍ ഷോപ്പിങ് കോപ്ലക്‌സിനു മുകളിലുള്ള ഡോ. ടോംസ് ഡെന്റല്‍ ക്ലിനിക്കില്‍ വച്ചാണു സംഭവം. കഴിഞ്ഞ ഒരു മാസമായി പെണ്‍കുട്ടി ഡോക്ടറുടെ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം തുടര്‍ ചികിത്സയ്‌ക്കെത്തിയ പെണ്‍കുട്ടിയോട് ഡെന്റല്‍ ചെയറില്‍ കിടക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുന്‍പില്‍ വെച്ച് ഇയാള്‍ പാന്റിന്റെ സിബ് അഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തു. ഡോക്ടറുടെ പെരുമാറ്റത്തില്‍ ഭയചകിതയായ പെണ്‍കുട്ടി നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടി. പിന്നീട് പെണ്‍കുട്ടി സംഭവം സഹോദരനെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടു. യുവതിയുടെ പരാതിപ്രകാരം പെരുമ്പാവൂര്‍ ഡെപ്യൂട്ടി സൂപ്രണ്ട് ജീ വേണുവിന്റെ നിര്‍ദേശമനുസരിച്ചു പ്രതിയായ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡോ. ടോംസ് എന്നു വിളിക്കുന്ന തോമസ് കുര്യക്കോസ് വെങ്ങൂര്‍ സ്വദേശിയാണ്. ഇയാള്‍ക്ക് പെരുമ്പാവൂരിലും കുറുപ്പുംപടിയിലും ആശുപത്രിയുണ്ട്.