തിരുവനന്തപുരം :കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ കേരള ക്ലേ ആന്‍ഡ് സെറാമിക്സിന്റെ ജനറല്‍മാനേജരായി നിയമിക്കപ്പെട്ട വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു ദീപ്തി നിഷാദ് രാജിവച്ചു. തന്നെ പുറത്താക്കുന്നതു വരെ സ്ഥാനത്ത് തുടരുമെന്ന നിലപാടിലായിരുന്നു ദീപ്തി. എന്നാല്‍ ഇന്ന് രാജിവയ്ക്കുകയായിരുന്നു. രാജിവയ്ക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.
നിയമനവുമായി ബന്ധപ്പെട്ട വിവാദം ശക്തമായ സാഹചര്യത്തിലാണ് ദീപ്തിയുടെ രാജി. മന്ത്രി ഇ. പി ജയരാജന്‍റെ സഹോദര പുത്രന്‍റെ ഭാര്യയാണ് ദീപ്തി. വ്യവസായ വകുപ്പിന്‍റെ എംഡിയായി ജയരാജന്‍റെ മറ്റൊരു ബന്ധുവും ശ്രീമതി എംപിയുടെ മകനുമായ സുധീറിനെ നിയമിച്ചത് വിവാദത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.നിയമന വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും കേന്ദ്ര കമ്മിറ്റിയും രാവിലെ ശക്തമായ നിലപാടുമായി രംഗത്തെത്തിയിരുന്നു. പാര്‍ട്ടിക്കുള്ളില്‍ തന്നെ ജയരാജനെതിരെ എതിര്‍പ്പ് ശക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം നിയമന വിവാദത്തില്‍ അന്വേഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിജിലന്‍സ് നിയമോപദേശം തേടിയിരുന്നു.