
കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിരോധിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. വീണയുടെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവെന്നും സാമാന്യനീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് ദേശാഭിമാനി എഡിറ്റോറിയലില്‍ പറയുന്നത്. സിഎംആര്‍എല്‍ വീണയ്ക്ക് പണം നല്‍കിയത് സുതാര്യമായിട്ടാണ്. വിജിലന്‍സ് അന്വേഷണം വേണം എന്നുള്ളത് യാഥാര്‍ഥ്യ ബോധത്തിന് നിരക്കാത്തതാണെന്നും എഡിറ്റോറിയലില്‍ പറയുന്നു.
‘സിഎംആര്‍എല്ലും എക്‌സാ ലോജിക് കമ്പനിയും തമ്മിലുള്ള കരാറില്‍ പൊതുസേവകര്‍ കക്ഷിയല്ല. മാത്രമല്ല, ഏതെങ്കിലും പൊതുസേവകന്‍ സിഎംആര്‍എല്‍ കമ്പനിക്ക് ചട്ടവിരുദ്ധമായി എന്തെങ്കിലും ചെയ്തതായി സ്ഥിരീകരിക്കുന്ന തെളിവുകളും ഹാജരാക്കപ്പെട്ടിട്ടില്ല. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കില്‍ ആദ്യം പ്രഥമദൃഷ്ട്യാ അടിസ്ഥാനമുള്ള ഒരു വസ്തുത വേണം. മാത്രമല്ല, അതിലുള്‍പ്പെട്ടവര്‍ പൊതുസേവകനായിരിക്കുകയും വേണം. ഇവിടെ ഒരു നിയമമോ ചട്ടമോ ലംഘിക്കപ്പെട്ടുവെന്ന് ആര്‍ക്കും പറയാനാകില്ല. ഇത്തരമൊരു സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെന്ന മുറവിളി യാഥാര്‍ഥ്യബോധത്തിന് നിരക്കുന്നതല്ല. എഡിറ്റോറിയലില്‍ പറയുന്നു.