തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി മുന്നണിയ്ക്ക് അനുകൂലായി പെയ്ഡ് പ്രചാരണം നടത്തിയെന്നാരോപണുള്ള ഓണ്‍ലൈന്‍ പത്രം പുതിയ വിവാദത്തില്‍. ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ക്ക് പുതിയ പദവിയെന്ന വാര്‍ത്ത നല്‍കിയാണ് പത്രം വിവാദത്തിലായത്. ഇതിനെതിരെ അസോസിയേറ്റ് എഡിറ്റര്‍ പിഎം മനോജ് തന്നെ പരസ്യമായി രംഗത്തെത്തി. പുതിയ പദവി സൃഷ്ടിച്ച് വാര്‍ത്തയെഴുതുകയും പിന്നീട് അത് നെഗറ്റിവാക്കി പ്രചരിപ്പിക്കാനുമുള്ള തന്ത്രമാണ് ഈ വാര്‍ത്തക്ക് പിന്നില്ലെന്നാണ് മനോജിന്റെ ആരോപണം.
സംസ്ഥാനത്ത് ബിജെപി വന്‍തോതില്‍ സീറ്റുകള്‍ നേടുമെന്ന് പ്രചരിപ്പിച്ചത് ഇതേ വിവാദ പത്രമായിരുന്നു. ഇതിനായി ലക്ഷങ്ങളാണ് ബിജെപിയുടെ പരസ്യവിഭാഗം ഇവര്‍ക്കായി നല്‍കിയതെന്നാണ് ആരോപണം. അഴിമതി ആരോപണം നേരിട്ട മന്ത്രിമാര്‍ക്ക് വേണ്ടിയും പരസ്യമായി ഈ ഓണ്‍ലൈന്‍ പത്രം പിന്തുണ നല്‍കിയിരുന്നു. നിരവധി വായനക്കാര്‍ ഇത്തരം വാര്‍ത്തകള്‍ പെയ്ഡ് ന്യൂസാണെന്ന് ചൂണ്ടാകാട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാതെ അഭിപ്രായങ്ങള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു.
യുകെ യില്‍ വ്യാജവാര്‍ത്തയുടെ പേരില്‍ അരകോടിയോളം രൂപ നഷ്ടപരിഹാരം നല്‍കേണ്ടിവന്ന കേസിലെ പ്രതിയാണ് ഈ വിവാദ മാധ്യമ പ്രവര്ത്തകന്. ഐഎഎസ് ദമ്പതികള്‍ ഉള്‍പ്പെടെ നല്കിയ 30 ഓളം കേസുകളും ഇയാളുടെ പേരിലുണ്ട്. ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനം ബ്ലാക്മെയിലിങിനും കച്ചവടത്തിനമുായി ഉപയോഗിക്കുന്നുവെന്ന് വ്യാപകമായ പരാതിയാണ് ഈ മാധ്യമ പ്രവര്ത്തകനെതിരെയുളളത.്
ബിജെപി മുഖപത്രമായ ജന്മഭൂമിയും സംഘപരിവാര്‍ ചാനലായ ജനവും നല്‍കാത്ത തരത്തിലായാരിരുന്നു ഈ വിവാദ പത്രം ബിജെപിയ്ക്കുവേണ്ടിവാദിച്ചത്. സിപിഎമ്മിനെ പിന്തുണയ്ക്കുന്നുവെന്ന വ്യാജ്യേന നെഗറ്റീവ് ട്രെന്‍ഡ് സൃഷ്ടിക്കാനും ഈ പത്രത്തെ കോണ്‍ഗ്രസും ഉപയാഗിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്കുവേണ്ടി നിരവധി പെയ്ഡ് ന്യൂസുകളാണ് തിരഞ്ഞെടുപ്പ് കാലത്ത് വെളിച്ചം കണ്ടത്. ഇതിന്റെ ഭാഗമായാണ് ദേശാഭിമാനി അസോസസിയേറ്റ് എഡിറ്റര്‍ക്കെതിരെയും വാര്‍ത്ത നല്‍കിയതെന്നാണ് ആരോപണമുയരുന്നത്. പിഎം മനോജ് എഡിറ്റര്‍ക്കെതിരെ പേരുവച്ചാണ് ശക്തമായ വിമര്‍ശനവുമായി ഫേയ്സ് ബുക്കിലൂടെ രംഗത്തെത്തിയത്.