അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കുനേരേ 2013ല്‍ ഉയര്‍ന്ന ലൈംഗികാരോപണം അടിസ്ഥാന രഹിതമായിരുന്നെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ കണ്‍സല്‍ട്ടിങ് എഡിറ്റര്‍ എന്‍. മാധവന്‍കുട്ടി. ദേശാഭിമാനിയില്‍ ഉണ്ടായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി സൃഷ്ടിക്കപ്പെട്ട വാര്‍ത്തകളില്‍ മനപൂര്‍വം മൌനം പാലിക്കേണ്ടി വന്നതായും മാധവന്‍കുട്ടി പറയുന്നു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു മാധവന്‍കുട്ടി പറഞ്ഞത്.
എന്‍.മാധവന്‍കുട്ടി ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററായിരിക്കുന്ന സമയത്താണ് സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കു നേരേ ലൈംഗിക ആരോപണം ഉയരുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നത് അടിസ്ഥാനരഹിതമായ ആരോപണമായിരുന്നെന്നും എന്നാല്‍ പത്രത്തിന്റെ താക്കോല്‍ സ്ഥാനത്തായിരുന്നതുകൊണ്ട് തന്നെ മൗനം പാലിക്കേണ്ടിവന്നെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ അന്ന് നല്‍കിയ ആ അധാര്‍മ്മിക പിന്തുണയെക്കുറിച്ചോര്‍ക്കുമ്പോള്‍ ലജ്ജിക്കുന്നുവെന്നും മാധവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
എന്‍. മാധവന്‍കുട്ടിയുടെ ഫേസ്ബുക് കുറിപ്പിന്‍റെ പൂര്‍ണരൂപം
കേരളത്തിലെ ഒരു
മുഖ്യധാരാ മാധ്യമ പ്രവര്ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില് ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ
മനസ്താപങ്ങളില് ഓ സി, ഉമ്മന് ചാണ്ടിയുണ്ട്
1 “ശൈലിമാറ്റം “
“ഐ എസ് ആര് ഒ ചാരക്കേസ് “
കേസ് തുടങ്ങിയ വിഷയ
ങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ
ഉമ്മന്ചാണ്ടിയും കൂട്ടരും
നടത്തിയ രാഷ്ട്രീയ
കരുനീക്കങ്ങള്ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ
തലവനായ എന്റെ
എഴുത്തുമൂലം ഇന്ത്യൻ
എക്സ്പ്രസ് നല്കിയ ഏകപക്ഷീയമായി എഡിറ്റോറിയല്
പിന്തുണ അങ്ങേയറ്റം
ആധാര്മികമെന്നു ഞാന് അതിവേഗം തിരിച്ചറി ഞ്ഞു . പലരെയുംപോലെ
ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു
നീന്തുകയായിരുന്നു .
2 “സരിത ” വിഷയത്തില്
ഉമ്മന് ചാണ്ടിക്കു നേരേ
ഉയര്ത്തപ്പെട്ട അടിസ്ഥാന
രഹിതമായ ലൈംഗീക
ആരോപണത്തിനു
അന്നു ദേശാഭിമാനിയില്
കണ്സള്ട്ടിങ്ങ് എഡിറ്റര്
പദവി വഹിച്ചിരുന്നുവെ
ന്ന ഒറ്റ കാരണംകൊണ്ടു
മൗനത്തിലൂടെ ഞാന്
നല്കിയ അധാര്മ്മിക
പിന്തുണയില് ഞാനിന്നു
ലജ്ജിക്കുന്നു.
ഇതു പറയാന് ഓസി യുടെ മരണംവരെ
ഞാന് എന്തിനു
കാത്തിരുന്നു എന്ന
ചോദ്യം ന്യായം. ഒരു
മറുപടിയെ ഉള്ളു.
നിങ്ങള്ക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ്
കിട്ടുകയെന്നു പറയാനാ വില്ല .ക്ഷമിക്കുക .
ഉമ്മന് ചാണ്ടിയുടെ
കുടുംബത്തി ന്റെ യും
കോണ്ഗ്രസ് യു ഡി എഫ്
പ്രവര്ത്തകരുടെയും
ദുഃഖത്തില് പങ്കുചേരുന്നു .