ദിവസത്തില്‍ എട്ട് നേരം ഭക്ഷണം; ആഹാരത്തില്‍ ആട്ടിറച്ചി മുതല്‍ ബദാമും മീനും പച്ചക്കറിയും വരെ; ബാഹുബലിയുടെ കരുത്തുറ്റ ബാഹുക്കള്‍ ഒരുങ്ങിയത് ഇങ്ങനെ

വളരെയധികം രഹസ്യങ്ങള്‍ ഒളിപ്പിച്ചാണ് ബാഹുബലി ഒന്നാം ഭാഗം വന്ന് പോയത്. പ്രത്യേകിച്ചു ബാഹുബലിയെ വിശ്വസ്ഥനായ കട്ടപ്പ എന്തിനാണ് കൊന്നത് എന്ന രഹസ്യം. എന്നാല്‍ ഇവിടെ ഇപ്പോള്‍ ഒരു രഹസ്യം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബാഹുബലിയുടെ കരുത്തിന് പുറകില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തി ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ബാഹുബലിയുടെ ഒന്നാം ഭാഗത്തില്‍ കൂറ്റന്‍ ശിവലിംഗവും തോളില്‍ വഹിച്ചു കൊണ്ടുള്ള മഹേന്ദ്ര ബാഹുബലിയുടെ ആ വരവ് ചിത്രം കണ്ട ആരും മറക്കില്ല. ശിലയില്‍ കൊത്തിയതു പോലുള്ള ശില്പഭംഗിയും ദൃഢതയും കൊണ്ട് പ്രഭാസ് എന്ന നടന്‍ ബോളിവുഡ് സുന്ദരന്മാരെ പോലും അതിശയിപ്പിക്കുന്നു. വെറുതെയുണ്ടായതൊന്നുമില്ല, ഈ ബാഹുബലി മസിലുകള്‍. ശരീരഭാരം ഏകദേശം 100 കിലോയിലേക്ക് പ്രഭാസ് വര്‍ദ്ധിപ്പിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ ട്രെയ്‌നര്‍ ലക്ഷ്മണ്‍ റെഡ്ഡി ‘മിഡ് ഡേ’ക്ക് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.

ഇന്ത്യക്കാരനും 2010 ലെ മിസ്റ്റര്‍ വേള്‍ഡും ആയിരുന്ന ലക്ഷ്മണ്‍ റെഡ്ഡിയാണ് പ്രഭാസിന്റെ ട്രെയ്‌നര്‍. ബാഹുബലി ദി കണ്‍ക്യൂഷന്‍ എന്ന പേരില്‍ ഇറങ്ങുന്ന ചിത്രത്തിനു വേണ്ടിയുള്ള പ്രഭാസിന്റെ തയ്യാറെടുപ്പിനെക്കുറിച്ച് വിവരിക്കുകയാണ് ലക്ഷ്മണ്‍ റെഡ്ഡി. കഠിനമായ വ്യായാമമുറകളും ചിട്ടയായ ഭക്ഷണരീതികളുമായിരുന്നു പ്രഭാസ് പാലിച്ചിരുന്നതെന്ന് റെഡ്ഡി പറയുന്നു. ബാഹുബലി ഒന്നാം ഭാഗം മുതല്‍ പ്രഭാസിന്റെ ഭക്ഷണക്രമത്തെ കുറിച്ച് റെഡ്ഡിയുടെ വാക്കുകള്‍ ഇങ്ങനെ:

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാഹുബലിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി എട്ട് നേരം അദ്ദേഹം ആഹാരം കഴിച്ചിരുന്നു. കാര്‍ബോഹൈഡ്രേറ്റ് കൂടുതലായി ഉള്‍പ്പെടുത്തിയിരുന്ന ഭക്ഷണത്തില്‍ ആട്ടിറച്ചിയും വെണ്ണയും കൂടാതെ മുട്ടയുടെ വെള്ള, ചിക്കന്‍, പരിപ്പ്, ബദാം, മീന്‍, പച്ചക്കറികള്‍ എന്നിവയും ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍, കൃത്യമായി വ്യായാമം ചെയ്തിരുന്നു. പ്രഭാസിന് ബിരിയാണി വളരെ ഇഷ്ടമായിരുന്നു. അത് അറിയാവുന്നത് കൊണ്ടുതന്നെ അതിനുള്ള അനുവാദം നല്‍കിയിരുന്നു. ചിലപ്പോഴോക്കെ ജങ്ക് ഫുഡ് കഴിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഞാന്‍ വളരെ കര്‍ശന നിയന്ത്രണം പുലര്‍ത്തിയിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ഈ കൊതി മനസിലാക്കി പലപ്പോഴും അതിന് അനുവദിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആഹാര ക്രമവും വര്‍ക്ക് ഔട്ടും ഞാന്‍ തുടര്‍ച്ചയായി നിരീക്ഷിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നത് വരെ ഒരു ദിവസം പോലും അദ്ദേഹം വര്‍ക്ക്ഔട്ട് മുടക്കിയിട്ടില്ല. ചില ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെ വ്യായാമം ചെയ്തിരുന്നു.

ഞാന്‍ പലര്‍ക്കും ഇതിന് മുമ്പും ട്രെയ്നിംഗ് കൊടുത്തിട്ടുണ്ട്. എന്നാല്‍ പ്രഭാസിനെ പോലെ കഠിനാധ്വാനം ചെയ്യുന്ന ആരെയും കണ്ടിട്ടില്ല!’ റെഡ്ഡി കൂട്ടിച്ചേര്‍ക്കുന്നു. അത് ബാഹുബലി കാണുന്നവരും സമ്മതിക്കും. അത്ര മികവോടെയാണ് പ്രഭാസ് തന്റെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത്.

തെലുങ്ക്, തമിഴ് പതിപ്പുകളും ഹിന്ദി മൊഴിമാറ്റ പതിപ്പുമായി കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ബാഹുബലി ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിലെത്തിയത്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നായി മാറിയ ചിത്രം ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 650 കോടിയാണ് നേടിയത്. വിജയചിത്രത്തിന്റെ രണ്ടാംഭാഗം വരുന്ന ഏപ്രില്‍ 28നു തീയേറ്ററുകളിലെത്തും.

Top