വില്ലന്‍ വീടിനടുത്തോ? ദേവനന്ദയുടെ മരണത്തില്‍ പോലീസ് നിഗമനനം മാറുന്നു..

ഇളവൂരില്‍ ദേവനന്ദയുടെ മരണകാരണം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധനകള്‍ വേഗത്തിലാക്കി പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ട് പോയതാണെന്നും മരണത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കള്‍ ഉറച്ച് വിശ്വസിക്കുന്ന സാഹചര്യത്തില്‍ പരിശോധനകളും തെളിവെടുപ്പും വേഗത്തിലാക്കാനാണ് പൊലീസ് തീരുമാനം. ശാസ്ത്രീയ പരിശോധനക്കുള്ള തെളിവെടുപ്പും തുടങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഫോറന്‍സിക് സംഘം ഇളവൂരിലെത്തും. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടങ്ങി.

Top