ദേവസ്വം റിക്രൂട്ട്​മെൻറ്​ ബോർഡ്​ പിരിച്ചുവിടും; നിയമനങ്ങൾ പി.എസ്​.സിക്ക്​ – കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ബോർഡുകൾക്കു കീഴിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്താൻ രൂപീകരിച്ച ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് പിരിച്ചുവിടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

തിരുവിതാംകൂർ, കൊച്ചി, ഗുരുവായൂർ, മലബാർ ദേവസ്വം ബോർഡുകൾക്കു കീഴിലെ ക്ഷേത്രങ്ങളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി കഴിഞ്ഞ യു.ഡി.എഫ് സർക്കാറാണ് ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് രൂപീകരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബോർഡ് രൂപീകരിച്ചതെന്ന് കടകംപള്ളി പറഞ്ഞു. പി.എസ്.സിയിലെ ഒരു വിഭാഗത്തിന് കൈകാര്യം ചെയ്യാനുള്ള ജോലി മാത്രമാണ് ബോർഡിനുള്ളത്. മുൻ ഡിജിപി ചന്ദ്രശേഖരനായിരുന്നു ബോർഡിെൻറ ചെയർമാൻ. സെക്രട്ടറി റാങ്കിലുള്ള ശമ്പളം വാങ്ങുന്ന ചെയർമാനു പുറമെ നാല് ഉദ്യോഗസ്ഥർ വേറെയുമുണ്ട്. സർക്കാറിനെ സംബന്ധിച്ചടുത്തോളം ദേവസ്വം നിയമന ബോർഡ് ഒരു വെള്ളാനയാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാറിെൻറ കാലത്ത് നിയമനങ്ങൾ നടത്തിയിരുന്നത് പി.എസ്.സിയാണെന്നും അദ്ദേഹം പറഞ്ഞു.

Top