സ്വന്തം ലേഖകൻ
ചിറ്റാർ : പി പി മത്തായിയുടെ കൊലപാതികളെ അറസ്റ്റ് ചെയ്യാതെ ഡി എഫ് ഒ യെ സ്ഥലം മാറ്റിയത് കേസിനെ അട്ടിമറിക്കുവാൻ വേണ്ടിയാണെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സാജൻ തൊടുക. പി. പി മത്തായിയുടെ ഭവനം സന്ദർശിച്ച ശേഷം സഹനസമരത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വനം വകുപ്പ് മന്ത്രി അടിയന്തിരമായി ഭവനം സന്ദർശിക്കുകയും, കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കുകയും അനാഥരായ കുടുംബത്തിന് നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ബസലേൽ റമ്പാൻ, സംസ്ഥാന ഭാരവാഹികളായ ബിജു കുന്നേപ്പറമ്പിൽ, അഡ്വ. സുമേഷ് ആൻഡ്രൂസ്, അഡ്വ. ദീപക് മാമ്മൻ മത്തായി, ഷൈൻ കുമരകം, ആൽവിൻ ചെണ്ടനം, ജില്ലാ പ്രസിഡൻ്റ് ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ജോജി പി. തോമസ്, അഡ്വ. സന്തോഷ് തോമസ്, നെബു തങ്ങളത്തിൽ, റെജി പ്ലാന്തോട്ടം, ഡോ. വർഗീസ് പേരയിൽ, ജോർജ് ഏബ്രഹാം, ആലിച്ചൻ ആറെന്നിൽ, കെ. എസ്. സി ജില്ലാ പ്രസിഡൻ്റ് റിൻ്റോ തോപ്പിൽ, അഡ്വ. ജോൺ പോൾ, ബിനോജ് കുമ്മണ്ണൂർ, മനോജ് മടത്തുംമൂട്ടിൽ, മാത്യു നൈനാൻ, ക്ലീബോ ഇടുക്കള എന്നിവർ പ്രസംഗിച്ചു.