രാക്ഷാപ്രവര്‍ത്തനം തടസപ്പെടുമെന്നതിനാല്‍ മോഡി വരുന്നത് എതിര്‍ത്തിരുന്നതായി ഡിജിപിയുടെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: വെടിക്കെട്ട് അപകട ദിവസം തന്നെ പരവൂര്‍ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്തിരുന്നതായി ഡി.ജി.പി ടി.പി. സെന്‍കുമാര്‍. സന്ദര്‍ശനം അടുത്ത ദിവസത്തേക്ക് മാറ്റാന്‍ അഭ്യര്‍ഥിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സുരക്ഷ ഒരുക്കേണ്ടി വന്നുവെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡി.ജി.പി വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ സന്ദര്‍ശന വിവരം അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രിയാണ് ഇക്കാര്യം തന്നെ അറിയിച്ചത്. തുടര്‍ന്ന് എസ്.പി.ജി ഇക്കാര്യം അറിയിച്ചപ്പോള്‍ സന്ദര്‍ശനത്തെ താന്‍ എതിര്‍ത്തിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്ന അവസരത്തില്‍ പ്രധാനമന്ത്രി വരുന്നത് ഉചിതമല്ലെന്ന് എസ്.പി.ജിയെ അറിയിച്ചു. എന്നാല്‍, പ്രധാനമന്ത്രി സന്ദര്‍ശനം തീരുമാനിച്ച സാഹചര്യത്തില്‍ സുരക്ഷാ ഉറപ്പാക്കുകയേ മാര്‍ഗം ഉണ്ടായിരുന്നുള്ളൂവെന്നും സെന്‍കുമാര്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരവൂര്‍ വെടിക്കെട്ട് അപകടമുണ്ടായ വിവരം അറിഞ്ഞ ഉടന്‍ സ്ഥലം സന്ദര്‍ശിക്കാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. സ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പങ്കെടുക്കുകയും ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അതേദിവസം തന്നെ രാഹുല്‍ ഗാന്ധിയും അപകട സ്ഥലവും പരിക്കേറ്റവരെയും സന്ദര്‍ശിച്ചിരുന്നു.

Top